5th International Women's Film Festival
Local news

അഞ്ചാമത് രാജ്യാന്തര വനിത ചലച്ചിത്രമേളക്ക് കൊച്ചിയിൽ തുടക്കം

കൊച്ചി:അഞ്ചാമത് രാജ്യാന്തര । വനിത ചലച്ചിത്രമേളക്ക് കൊച്ചിയിൽ തുടക്കമായി. എറണാകുളം സവിത തീയറ്ററിൽ നടന്ന ചടങ്ങിൽ നടി ഉർവശി മേള ഉദ്ഘാടനം ചെയ്തു. പരസ്പരം കൈകോർത്തു നീങ്ങട്ടെ, അതാവണം ‘സമം ‘ എന്ന് ഉർവശി പറഞ്ഞു. സംവിധാനത്തിൽ മാത്രമല്ല ,സാങ്കേതിക മേഖലകളിലും സ്ത്രീകൾ മുന്നോട്ടു വരണo.വനിത സംവിധായകർക്കൊപ്പം പ്രശസ്ത തെലുങ്ക് സംവിധായിക വിജയ നിർമലക്ക് വേണ്ടത്ര ശ്രദ്ധ ലഭിക്കാത്തത് തന്നെ വിഷമിപ്പിച്ചു എന്നും ഉർവശി പറഞ്ഞു.
ചടങ്ങിൽ കൊച്ചി മേയർ അഡ്വ. എം.അനിൽകുമാർ അധ്യക്ഷത വഹിച്ചു. ടി.ജെ വിനോദ് എം.എൽ.എ. ഫെസ്റ്റിവൽ ബുക് പ്രകാശനം ചെയ്തു. ഡപ്യൂട്ടി മേയർ എ.കെ ആൻസിയ ഏറ്റുവാങ്ങി. ഫെസ്റ്റിവൽ ബുള്ളറ്റിന്റെ പ്രകാശനം ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് അതിഥി കൃഷ്ണദാസിന് നൽകി ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ നിർവഹിച്ചു. 2022ലെ മികച്ച സ്വഭാവ നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ദേവി വർമ്മയെ ചടങ്ങിൽ ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *