Ayurveda Dispensary
Local news

ഏഴിക്കര ഗവൺമെൻ്റ് ആയുർവേദ ഡിസ്പെൻസറിക്ക് കെട്ടിടം ഒരുങ്ങുന്നു

ഹൈബി ഈഡൻ എം.പി ശിലാസ്ഥാപനം നിർവഹിച്ചു

ഏഴിക്കര ഗ്രാമപഞ്ചായത്തിൽ ഗവൺമെൻ്റ് ആയുർവേദ ഡിസ്പെൻസറിക്ക് സ്വന്തമായി കെട്ടിടം ഒരുങ്ങുന്നു. ഹൈബി ഈഡൻ എം.പി ശിലാസ്ഥാപനം നിർവഹിച്ചു.

15 കൊല്ലമായി വാടക കെട്ടിടത്തിലാണ് ഏഴിക്കര ആയുർവേദ ഡിസ്പെൻസറി പ്രവർത്തിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ പഞ്ചായത്ത് ബജറ്റിൽ സ്വന്തമായി ഡിസ്പെൻസറി നിർമ്മിക്കാൻ സ്ഥലം വാങ്ങുവാനായി തുക വകയിരുത്തിയിരുന്നു. ഇത് പ്രകാരം പഞ്ചായത്ത് അഞ്ചു സെൻ്റ് സ്ഥലം വാങ്ങുകയും ചെയ്തു.

ഇതേ തുടർന്ന് ഹൈബി ഈഡൻ എം.പിയുടെ നിർദ്ദേശ പ്രകാരം ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ്റെ സി.എസ്.ആർ ഫണ്ടിൽ നിന്നും 47 ലക്ഷം രൂപ ഡിസ്പെൻസറി നിർമ്മാണത്തിനായി അനുവദിക്കുകയായിരുന്നു. ഒരു വർഷത്തിനുള്ളിൽ കെട്ടിട നിർമ്മാണം പൂർത്തിയാക്കും. ഏഴിക്കര ബാങ്ക് ഓഫ് ഇന്ത്യക്ക് സമീപമാണ് ആയുർവേദ ഡിസ്പെൻസറി നിർമിക്കുന്നത്.

ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.എസ് രതീഷിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം ഷാരോൺ പനക്കൽ, ഐ.ഒ.സി ജനറൽ മാനേജർ വൈദേശ്വരി റാവു, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി. പത്മകുമാരി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.ഡി. വിൻസൻ്റ്, പി.കെ ശിവാനന്ദൻ, രമാദേവി ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.

ബ്ലോക്ക് മെമ്പർമാരായ സി.എം രാജഗോപാൽ, എ.കെ മുരളീധരൻ, ജെൻസി തോമസ്, വാർഡ് മെമ്പർമാരായ എൻ.ആർ സുധാകരൻ, എം.ബി ചന്ദ്രബോസ്, ബിന്ദു ഗിരീഷ്, ജാസ്മിൻ ബെന്നി, സുമാ രാജേഷ് , ജിൻ്റ അനിൽകുമാർ, പഞ്ചായത്ത് സെക്രട്ടറി മീനാ മാത്യു , സി.ഡി.എസ് ചെയർപേഴ്സൺ ഗിരിജാ ശശിധരൻ, എൽ.എസ്.ജി.ഡി അസിസ്റ്റൻ്റ് എൻജിനീയർ മഞ്ജുഷ, ഓവർസിയർമാരായ സുരേഷ്, കിരൺ, മെഡിക്കൽ ഓഫീസർമാരായ സൗമ്യ, നിഷ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *