റിയാദ്: സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി സ്വരൂപിച്ച തുക സ്വീകരിച്ച് മാപ്പു നല്കാന് തയാറാണെന്ന് മരിച്ച കുട്ടിയുടെ കുടുംബം റിയാദ് കോടതിയെ അറിച്ചു. തുക കൈമാറുന്നതുമായി ബന്ധപ്പെട്ട് സൗദിയിലെ ഇന്ത്യന്‍ എംബസി വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടിയിട്ടുണ്ട്. റഹീമിന്റെ മോചനത്തിനായി ലോകത്താകമാനമുള്ള മലയാളികള്‍ കൈകോര്‍ക്കുകയായിരുന്നു.34 കോടി രൂപയായിരുന്നു ദയാധനമായി മരിച്ച സൗദി കുടുംബം ആവശ്യപ്പെട്ടിരുന്നത്. ഈ തുക സ്വരൂപിച്ചതായി റഹീമിന്റെ അഭിഭാഷകന് കോടതിയെ നേരത്തെ അറിയിച്ചിരുന്നു. കൂടാതെ, റഹീമിനു മാപ്പു നല്‍കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. അഭിഭാഷകന് മുഖേനെയാണ് ഈ വിവരം കുടുംബം കോടതിയെ അറിയിച്ചത്. ഇതിനായുള്ള തുടര്‍നടപടികള്‍ തുടരുകയാണ്.
Related Articles
കടല്‍ രക്ഷാപ്രവര്‍ത്തനം – കണ്ട്രോള് റൂം ആരംഭിക്കും
Posted on Author Web Editor
നീണ്ടകര ഫിഷറീസ് സ്റ്റേഷന് കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം ഇന്ന് (മെയ് 15) മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും.
വെസ്റ്റ് നൈൽ പനി: പടരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി ആരോഗ്യവകുപ്പ്
Posted on Author Web Editor
സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ പനി കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നു പറഞ്ഞ് ആരോഗ്യവകുപ്പ്.
സംസ്ഥാനത്ത് നാളെ മുതൽ വേനൽമഴയ്ക്ക് സാധ്യത
Posted on Author admin
സംസ്ഥാനത്ത് നാളെ മുതൽ വേനൽമഴയ്ക്ക് സാധ്യത