Father molesting a three-year-old girl
kerala news

മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ പിതാവിനെ വെറുതേവിട്ട് കോടതി 

തലശ്ശേരി: മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ പിതാവിനെ വെറുതെവിട്ട് കോടതി. എടക്കാട് പോലീസ് റജിസ്റ്റർചെയ്ത പോക്സോ കേസിൽ മുഴപ്പിലങ്ങാട് സ്വദേശിയെയാണ് തലശ്ശേരി അതിവേഗ സ്പെഷ്യൽ കോടതി വെറുതെവിട്ടത്. 2018 ലാണ് കേസെടുത്തത്.

വാടകവീട്ടിൽവെച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് ഇയാൾക്കെതിരായ കേസ്. കുടുംബപ്രശ്നങ്ങളുടെ പേരിലും വീട് നിർമിച്ചുനൽകാൻ ആവശ്യപ്പെട്ടത് നിഷേധിച്ചതിലുമുള്ള വിരോധത്തിലും കുട്ടിയുടെ അമ്മ കെട്ടിച്ചമച്ച പരാതിയാണെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. പ്രതിഭാഗത്തിനുവേണ്ടി അഡ്വ. വി.പി. രഞ്ജിത്ത് കുമാർ ഹാജരായി. പോലീസ് ഉദ്യോഗസ്ഥർ, ഡോക്ടർ എന്നിവർ ഉൾപ്പെടെ 15 സാക്ഷികളെ കേസിൽ വിസ്തരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *