missile attack in Israel
kerala news

ഇസ്രയേലിൽ മിസൈൽ ആക്രമണത്തിൽ മരിച്ച കൊല്ലം സ്വദേശിയുടെ സംസ്കാരം ഇന്ന് നടക്കും 

കൊല്ലം: വടക്കൻ ഇസ്രായേലിൽ നടന്ന ഷെൽ ആക്രമത്തിൽ കൊല്ലപ്പെട്ട കൊല്ലം സ്വദേശി നിബിൻ മാക്സ് വെല്ലിൻ്റെ സംസ്കാരം ഇന്ന്. കഴിഞ്ഞ ദിവസം വൈകിട്ട് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം രാത്രിയോടെയാണ് കൊല്ലത്ത് കൊണ്ടുവന്നത്. ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം ഇന്ന് ഉച്ചകഴിഞ്ഞ് നിബിനിന്റെ സ്വന്തം വീട് ആയ വാടിയിൽ കർമൽ കോട്ടേജിൽ എത്തിക്കും. വൈകിട്ട് മൂന്നു മണിക്ക് വാടിയിൽ പള്ളിയിലാണ് സംസ്കാരം നടക്കുന്നത്.

ഷെൽ അക്രമത്തിൽ കഴിഞ്ഞ നാലാം തിയതി ആണ് നിബിൻ മരിച്ചത്. കൂടെ ഉണ്ടായിരുന്ന മറ്റു രണ്ടു മലയാളികൾക്കും അക്രമത്തിൽ പരിക്ക് പറ്റിയിരുന്നു. ഹിസ്ബൊല്ലയാണ് ആക്രമണം നടത്തിയതെന്നും ഇസ്രായേൽ എംബസി അറിയിച്ചു. നിബിൻ സംഭവ സ്ഥലത്തു വച്ചു തന്നെ മരിക്കുകയായിരുന്നു.

ഒപ്പം ഉണ്ടായിരുന്ന രണ്ടു മലയാളികൾ ഉൾപ്പടെ ഏഴു പേർക്ക് ആണ് ആക്രമണത്തിൽ  പരിക്കേറ്റത്. മലയാളികൾ ആയ ജോസഫ് ജോർജ്, ഇടുക്കി സ്വദേശി പോൾ, മെൽവിൻ എന്നിവർക്കാണ് പരിക്ക് ഏറ്റത്. 

Leave a Reply

Your email address will not be published. Required fields are marked *