പ്രശസ്ത ഫുഡ് ബ്ലോഗറായ ‘ദ ഗട്ട്ലെസ് ഫുഡി’ എന്നറിയപ്പെട്ടിരുന്ന നടാഷ ദിദ്ദീ(50) അന്തരിച്ചു. ഞായറാഴ്ച പൂനെയിലായിരുന്നു മരണം. ഏറെ ആരാധകരുണ്ടായിരുന്നു ഷെഫായിരുന്ന നടാഷയ്ക്ക്.
വളരെ വേഗത്തിൽ തന്നെ ഇവരുടെ പാചകക്കുറിപ്പുകളും വീഡിയോകളും ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സമൂഹമാധ്യമത്തിലൂടെ മരണവിവരം ലോകത്തെ അറിയിച്ചത് നടാഷയുടെ ഭര്‍ത്താവാണ്.
പല അഭിമുഖങ്ങളിലും തൻ്റെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചു സംസാരിച്ചിരുന്ന നടാഷയുടെ മരണകാരണം വ്യക്തമല്ല.