തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യത മുന്നറിയിപ്പ് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ ഇന്നും ഉഷ്ണ തരംഗ സാഹചര്യം നിലനില്‍ക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും തുടരുകയാണ്.പൊതുജനങ്ങളും ഭരണ- ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. അതിനിടെ, വരുന്ന ദിവസങ്ങളില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്ന ആശ്വാസ മുന്നറിയിപ്പും കാലാവസ്ഥ വകുപ്പ് അറിയിച്ചു.വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച തിരുവനന്തപുരം പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Related Articles
സർവകലാശാല യുവജനോത്സവ സംഘർഷം; എസ്.എഫ്.ഐ, കെ.എസ്.യു പ്രവർത്തകർക്കെതിരെ കേസ്
Posted on Author admin
കേരള സർവകലാശാല യുവജനോത്സവത്തിനിടെ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ, കെ.എസ്.യു പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു.
തൃക്കാക്കരയിൽ താരമായി ഹൈബി
Posted on Author Web Editor
കൊച്ചി: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളായിരുന്നു യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡന്റെ ഇന്നലത്തെ സ്ഥാനാർഥി പര്യടനത്തിലെ താരസാന്നിധ്യം. സ്ഥാനാർഥി പര്യടനം വെണ്ണലയിൽ എത്തിയപ്പോഴാണ് പാണക്കാട് മുനവ്വറലി തങ്ങൾ പ്രചാരണത്തിൽ പങ്ക് ചേർന്നത്. മതേതര സർക്കാർ അധികാരത്തിൽ വരേണ്ടത് ജനാധിപത്യ വിശ്വാസികളുടെ ഉത്തരവാദിത്വമാണെന്നും ഇന്ത്യയുടെ അസ്തിത്വം നിലനിർത്താൻ ഇന്ത്യ മുന്നണി ജയിക്കണമെന്നും ഹൈബി ഈഡൻ പാർലമെന്റിലെ ഗർജിക്കുന്ന യുവരക്തമാണെന്നും ഹൈബിയുടെ വിജയം അനിവാര്യമാണെന്നും മുനവ്വറലി തങ്ങൾ പറഞ്ഞു. മുൻ എൻ Read More…