Entertainment

സംവിധായകൻ റെജിസ് ആന്റണി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഏപ്രിൽ 11 ന് ആരംഭിക്കും.

C N ഗ്ലോബൽ മൂവീസ് സിനിമാസിന്റെ ബാനറിൽ ലിസി കെ ഫെർണാഡെസ് നിർമ്മിച്ച് സൂപ്പർ ഹിറ്റ്‌ വിനീത് ശ്രീനിവാസൻ ചിത്രം ഒരു സെക്കന്റ്‌ ക്ലാസ്സ്‌ യാത്രക്ക് ശേക്ഷം സംവിധായകൻ റെജിസ് ആന്റണി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഏപ്രിൽ 11 ന് ആരംഭിക്കും. പാലാ, ഈരാറ്റുപേട്ട എന്നിവയാണ് പ്രധാനലൊക്കേഷനുകൾ. പ്രമുഖതാരങ്ങൾ അഭിനയിക്കുന്ന ചിത്രത്തിന് രണ്ടുമെയിൻ വീടുകൾ ( ലൊക്കേഷൻ ആവശ്യമുണ്ട് ) ഒരു പഴയ തറവാട് വീട്. ആ വീട്ടിൽ നിന്നും അടുത്ത വീടും ആ വീട്ടിലുള്ളവരെ കാണത്തക്കവിധം ഒരു വലിയ രണ്ടുനില വീട്. ( അമേരിക്കക്കാരന്റെ വീട് ) ഈ അടുത്തൊന്നും വേറൊരു വീടും പാടില്ല എന്നത് കഥയിൽ പ്രധാനപ്പെട്ടതാണ്. കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, ഈരാറ്റുപേട്ട, പാലാ സമീപപ്രദേശങ്ങളിൽ മേൽപറഞ്ഞ സാദൃശ്യമുള്ള വീടുകൾ ആരുടെയെങ്കിലും പരിചയത്തിൽ ഉണ്ടെകിൽ ഞങ്ങളുടെ ഫിലിം കോർഡിനേറ്റർ ജോർജ് ജോസഫ് അടിവാരവുമായി ബന്ധപ്പെടുക :മൊബൈൽ 9446200541

Leave a Reply

Your email address will not be published. Required fields are marked *