കൊച്ചി: മാറ്റമില്ലാതെ തുടരുകയാണ് സംസ്ഥാനത്തെ സ്വർണ്ണ വില. വ്യാപാരം പുരോഗമിക്കുന്നത് സർവകാല റിക്കാർഡായ പവന് 54,360 രൂപയിലും ഗ്രാമിന് 6,795 രൂപയിലുമാണ്. ചൊവ്വാഴ്ച വില 54,000 കടന്നത് പവന് 720 രൂപയും ഗ്രാമിന് 90 രൂപയും കുതിച്ചുയർന്നാണ്. പവന് 440 രൂപയാണ് തിങ്കളാഴ്ച വർധിച്ചത്. 5,690 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില. ഏറ്റവും കുറഞ്ഞ പണിക്കൂലിയും ജി.എസ്.ടിയുമുൾപ്പെടെ 59,000 രൂപയാണ് ഒരു പവന് സ്വർണം വാങ്ങണമെങ്കിൽ നൽകേണ്ടത്. പവന് 8,000 രൂപയോളമാണ് ഒന്നരമാസക്കാലയളവിൽ വർധിച്ചത്. പവന് 1,160 രൂപയാണ് വിഷുവിന് ശേഷമുള്ള രണ്ട് ദിവസങ്ങളിൽ മാത്രം കൂടിയത്.
