തിരുവനന്തപുരം: ഈ മാസം നാലിന് ആരംഭിച്ച ഇക്കൊല്ലത്തെ പത്താം ക്ലാസ് പൊതുപരീക്ഷ ഇന്ന് അവസാനിക്കും. മൂവായിരത്തില്‍ പരം പരീക്ഷാ കേന്ദ്രങ്ങളിലായി നാലേകാല്‍ ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. ഏപ്രില്‍ മൂന്ന് മുതല്‍ 20 വരെ രണ്ട് ഘട്ടങ്ങളിലായാണ് ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം നടക്കുക.70 ക്യാമ്പുകളിലായി പതിനായിരത്തോളം അധ്യാപകര്‍ പരീക്ഷയുടെ മൂല്യനിര്‍ണയത്തില്‍ പങ്കെടുക്കുമെന്നാണ് പൊതു വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഹയര്‍സെക്കണ്ടറി പരീക്ഷ ചൊവ്വാഴ്ചയാണ് അവസാനിക്കുന്നത്. 77 ക്യാമ്പുകളിലായി ഹയര്‍സെക്കണ്ടറി പരീക്ഷയുടെ മൂല്യനിര്‍ണയവും നടക്കും. എട്ട് ക്യാമ്പുകളിലായി 22,000 അധ്യാപകര്‍ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി മൂല്യനിര്‍ണയത്തിലും പങ്കെടുക്കും.
Related Articles
അബ്ദുൾ റഹീമിന്റെ മോചനം; തുടർ നടപടികൾ വേഗത്തിലാക്കും
കോഴിക്കോട്: പതിനെട്ടു വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിന്റെ മോചനത്തിനു വേണ്ടി 34 കോടി ദയാധനമാണ് സുമനസ്സുകളുടെ സഹായത്തോടെ സമാഹരിക്കാൻ കഴിഞ്ഞത്. ഇതിനുള്ള തുടർനടപടികൾ നിയമസഹായ സമിതി യോഗം ചേർന്ന് വേഗത്തിലാക്കും. ഇന്ത്യൻ എംബസിയെ പണം അടുത്ത ദിവസം തന്നെ കൈമാറാമെന്ന് അറിയിച്ചു. അബ്ദുൽ റഹീമിൻ്റെ മോചനത്തിനായി സൗദിയിലെ കോടതിയിലെ നടപടിക്രമങ്ങളും പൂർത്തിയാക്കേണ്ടതായുണ്ട്. രണ്ടു ദിവസം ബാങ്ക് അവധിയായായതിനാൽ പണം കൈമാറ്റം ചെയ്യാൻ അതിനുശേഷം മാത്രമേ സാധിക്കുകയുള്ളൂ. നിയമസഹായ സമിതിയുടെ പ്രതീക്ഷ പണം Read More…
രാഹുൽ ഗാന്ധി കേരളത്തിലെത്തി: ബത്തേരിയിൽ ആദ്യ റോഡ് ഷോ
ബത്തേരി: പ്രചാരണത്തിനായി വായനാട്ടിലെത്തി വയനാട് മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി രാഹുൽ ഗാന്ധി. രാവിലെ പത്ത് മണിയോടെ രാഹുൽ തമിഴ്നാട്ടിലെ നീലഗിരി ആർട്സ് ആൻഡ് സയൻസ് കോളജ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിലാണ് എത്തിച്ചേർന്നത്. തുടന്ന് കാത്തുനിന്നിരുന്ന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ ഹെലികോപ്റ്ററിൽ പരിശോധന നടത്തി. പ്രദേശവാസികളെയും തോട്ടംതൊഴിലാളികളെയും സന്ദർശിക്കുന്ന രാഹുൽ ഗാന്ധിയുടെ ആദ്യ റോഡ് ഷോ ബത്തേരിയിൽ. തുറന്ന കാറിലാണ് അദ്ദേഹം തൻ്റെ റോഡ് ഷോ നടത്തിയത്. പുൽപ്പള്ളി, മാനന്തവാടി, വെള്ളമുണ്ട, പടിഞ്ഞാറത്ത എന്നിവിടങ്ങളിലും തുടർന്ന് റോഡ് ഷോ നടത്തുന്നതായിരിക്കും. Read More…
ലക്ഷദ്വീപ് നാളെ ബൂത്തിലേക്ക്
കൊച്ചി: ഒരുമാസത്തിലധികം നീണ്ട പരസ്യപ്രചാരണം പൂർത്തീകരിച്ച് ലക്ഷദ്വീപ് വെള്ളിയാഴ്ച പോളിങ് ബൂത്തിലെത്തുമ്പോൾ ആത്മവിശ്വാസത്തിൽ കോൺഗ്രസ്, എൻ.സി.പി (എസ്) നേതൃത്വങ്ങൾ. എൻ.സി.പിയിൽനിന്ന് വേർപെട്ട അജിത് പവാർ വിഭാഗത്തിന്റെ സ്ഥാനാർഥി രംഗത്തുണ്ടെങ്കിലും ത്രികോണ മത്സരസാധ്യത തീരെയില്ല.മത്സരം കോൺഗ്രസ്, എൻ.സി.പി (എസ്) പാർട്ടികൾ തമ്മിലാണെന്നതാണ് അവസാനവട്ട വിശകലനത്തിലും വ്യക്തമാകുന്നത്. രാഷ്ട്രീയപാർട്ടികളുടെ റാലികളോടെയാണ് ദ്വീപുകളിൽ പരസ്യപ്രചാരണം ബുധനാഴ്ച അവസാനിച്ചത്.