kerala news Local news News

തൃശൂർപൂരത്തിന് പരിസമാപ്തിയായി; പാറമേക്കാവ്–തിരുവമ്പാടി ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞു 

തൃശൂർപൂരത്തിന് പരിസമാപ്ത കുറിച്ചുകൊണ്ട് പാറമേക്കാവ്–തിരുവമ്പാടി ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞു. വടക്കുന്നാഥ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ ശ്രീമൂലസ്ഥാനത്തെ നിലപാടുതറയിൽ വന്നാണ് ഉപചാരം ചൊല്ലിയത്. 8.30നാണ് 15 ആനകളെ അണിനിരത്തി പാണ്ടിമേളത്തിന്റെ അകമ്പടിയോടെ തിരുവമ്പാടി, പാറമേക്കാവ് വിഭാഗക്കാർ എഴുന്നെള്ളിപ്പ് തുടങ്ങിയത്.

മേളം കലാശിച്ച ശേഷം പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാരുടെ തിടമ്പേറ്റിയ ഗജരാജൻമാർ മുഖാമുഖം നിന്ന് ഇനി അടുത്ത പൂരത്തിനു വരാമെന്ന എന്നു വാക്ക് നൽകി ഉപചാരം ചൊല്ലുന്ന ചടങ്ങ് നടന്നു. തുമ്പി ഉയർത്തി ആനകൾ പരസ്പരം അഭിവാദ്യം ചെയ്തു. രാത്രി ഉത്രംവിളക്കു കൊളുത്തി ഭക്തർ കൊടിയിറക്കുന്നതോടെ പൂരത്തിന് ഔദ്യോഗിക സമാപ്തിയാകും.

Leave a Reply

Your email address will not be published. Required fields are marked *