തൃശൂര്‍: ഇന്നു വടക്കുനാഥ ക്ഷേത്ര മൈതാനത്തു തൃശൂര്‍ പൂരത്തിന്റെ ഭാഗമായുള്ള സാമ്പിള്‍ വെടിക്കെട്ടിന് തുടക്കമാകും. രാത്രി ഏഴിന് വെടിക്കെട്ടിന് ആദ്യം തിരി കൊളുത്തുക തിരുവമ്പാടി വിഭാഗമാണ്. തുടര്‍ന്ന് പാറമേക്കാവിന്റെ വെടിക്കെട്ടും ആരംഭിക്കും. ഇരുവിഭാഗത്തിന്റെയും വെടിക്കെട്ട് ചുമതല മുണ്ടത്തിക്കോട് സ്വദേശി പി.എം. സതീശിനാണ്. സാമ്പിള്‍ വെടിക്കെട്ടിന് അനുവദിച്ചിരിക്കുന്ന സമയം 8.30 വരെയാണ്. പ്രധാന വെടിക്കെട്ട് ശനിയാഴ്ച പുലര്‍ച്ചെ മൂന്നിനാണ്. വെടിക്കെട്ട് പകല്‍പ്പൂരത്തിന് ഉപചാരം ചൊല്ലിപ്പിരിഞ്ഞ ശേഷവുമുണ്ടാകും. പൂരം വെള്ളിയാഴ്ച്ചയാണ്.
