തൃശ്ശൂര്‍: സാമ്പിള്‍ വെടിക്കെട്ട് കഴിഞ്ഞതോടെ പൂര ലഹരിയിലേക്ക് കടന്ന് തൃശൂര്‍. ഇന്ന് പതിനൊന്നു മണിയോടെ നെയ്തലക്കാവിലമ്മ തെക്കേ ഗോപുരം തുറക്കുന്നതോടെയാണ് പൂര വിളംബരമാവുക. രാവിലെ ആറാട്ടിന് ശേഷമാണ് നെയ്തലക്കാവിലമ്മ എറണാകുളം ശിവകുമാറിന്റെ തിടമ്പേറി വടക്കുന്നാഥനിലേക്ക് പോവുക. പാറമേക്കാവ് വഴി തേക്കിന്‍കാട്ടിലേക്ക് കയറുന്ന നെയ്തലക്കാവിലമ്മ മണികണ്ഠനാലിലെത്തും. അവിടെ നിന്നും പാണ്ടിമേളത്തിന്റെ അകമ്പടിയില്‍ ശ്രീമൂലസ്ഥാനത്ത് എത്തും.വടക്കുംനാഥനെ വണങ്ങി മാരാര്‍ ശംഖ് വിളിക്കുന്നതോടെ പൂര വിളംബരം. പിന്നീടുള്ള 36 മണിക്കൂര്‍ നാദ, മേള വര്‍ണ്ണ വിസ്മയങ്ങളുടെ വിസ്മയത്തിനാണ് തൃശൂര്‍ സാക്ഷിയാകുക.
