എറണാകുളം തൃപ്പൂണിത്തുറയിലെ തെക്കുംഭാഗത്ത് പടക്ക കടയ്ക്ക് തീപിടിച്ചുണ്ടായ ഉഗ്ര സ്ഫോടനത്തിൽ ഒരാൾ മരിച്ചു. തിരുവനന്തപുരം ഉള്ളൂർ സ്വദേശി വിഷ്ണുവാണ് മരിച്ചത്. 16 പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. വലിയ സ്ഫോടന ശബ്ദം കേട്ടതായി നാട്ടുകാർ വ്യക്തമാക്കുന്നു. ഫയർ ഫോഴ്സ് സംഘം എത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്.
രണ്ടുപേർക്ക് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റു. എത്ര പേർക്ക് പരുക്കേറ്റുവെന്ന കൃത്യമായ വിവരം ലഭ്യമായിട്ടില്ല. ഇരുവരെയും ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. 300 മീറ്റർ അപ്പുറത്തേക്ക് അവശിഷ്ടങ്ങൾ തെറിച്ചു വീണുവെന്നാണ് സമീപ വാസികൾ പറയുന്നത്.