കോഴിക്കോട്: സംസ്ഥാനത്ത് ആദ്യമായി നാല് വർഷ ബിരുദ പ്രോഗ്രാമുകൾക്ക് അംഗീകാരം നൽകി കാലിക്കട്ട് സർവകലാശാല. സർവകലാശാല അക്കാദമിക്ക് കൗണ്‍സിൽ യോഗമാണ് ഇത് സംബന്ധിച്ച നിയമാവലിക്ക് അംഗീകാരം നൽകിയത്.
അടുത്ത പാഠ്യ വർഷം മുതൽ കാലിക്കട്ട് സർവകലാശാലയ്ക്ക് കീഴിൽ വരുന്ന കോഴ്സുകൾക്ക് മാറ്റം ബാധകമാകും. 2023 ലെ ഗവേഷണ നിയമാവലി ഭേദഗതിക്കും കൗണ്‍സിൽ അംഗീകാരം നൽകിയിട്ടുണ്ട്.