കൊച്ചി: ഞായറാഴ്ച്ച യുപിഎസ്സി എൻജിനിയറിംഗ് സർവീസസ്, കമ്പൈൻഡ് ജിയോ സൈന്റിസ്റ്റ് പരീക്ഷകൾ നടക്കുന്നതിനാൽ കൊച്ചിമെട്രോ സർവീസ് സമയം ദീർഘിപ്പിക്കും. പരീക്ഷയെഴുതുന്നവർക്ക് കൃത്യ സമയത്ത് പരീക്ഷാ സെന്ററിൽ എത്തുന്നതിനായി ഞായറാഴ്ച്ച രാവിലെ ഏഴു മുതൽ കൊച്ചി മെട്രോ സർവീസ് ആലുവ എസ്എൻജംഗ്ഷൻ സ്റ്റേഷനുകളിൽ നിന്ന് ആരംഭിക്കും. നിലവിൽ ഞായറാഴ്ച്ചകളിൽ രാവിലെ 7.30 നാണ് കൊച്ചി മെട്രോ സർവീസ് ആരംഭിച്ചിരുന്നത്.
