Varshangalkku Shesham
Entertainment

‘വർഷങ്ങൾക്കു ശേഷം’  സെറ്റിലെ വിശേഷങ്ങളുമായി താരങ്ങൾ

  

‘ഹൃദയ’ത്തിന് ശേഷം പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വർഷങ്ങൾക്കു ശേഷം’. ധ്യാൻ ശ്രീനിവാസനും ചിത്രത്തിൽ പ്രണവിനൊപ്പം പ്രധാന വേഷത്തിലെത്തുന്നുണ്ട്. എഴുപതുകളിൽ സിനിമാമോഹവുമായി ചെന്നൈയിലെത്തുന്ന യുവാക്കളുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.  ഇപ്പോഴിതാ സെറ്റിലെ വിശേഷങ്ങളും മറ്റും പങ്കുവെക്കുകയാണ് ധ്യാൻ ശ്രീനിവാസൻ. ബേസിൽ ഷൈൻ ചെയ്യാൻ വേണ്ടി ഓരോ കാര്യങ്ങൾ പറയുമെന്നും അതിനൊക്കെ തക്കതായ മറുപടികൾ കൊടുക്കുമെന്നും ധ്യാൻ പറയുന്നു. നിവിൻ പോളി, കല്യാണി പ്രിയദർശൻ, അജു വർഗീസ്, ബേസിൽ ജോസഫ്, നീരജ് മാധവ്, വൈ. ജീ മഹേന്ദ്ര, ഷാൻ റഹ്മാൻ, നീത പിള്ള തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. മെറിലാന്‍റ് സിനിമാസിന്‍റെ ബാനറില്‍ വൈശാഖ് സുബ്രഹ്മണ്യം നിർമ്മിക്കുന്ന ചിത്രത്തിന് വേണ്ടി ബോംബൈ ജയശ്രീയുടെ മകന്‍ അമൃത് രാംനാഥ് സംഗീത സംവിധാനമൊരുക്കുന്നത്. ഏപ്രിൽ 11 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *