വിഷു- റംസാൻ റിലീസായി മൂന്നു ചിത്രങ്ങൾ ഇന്ന് തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, നിവിൻ പോളി എന്നിങ്ങനെ വലിയൊരു താരനിര തന്നെ അണിനിരക്കുന്ന വിനീത് ശ്രീനിവാസൻ ചിത്രം വർഷങ്ങൾക്കു ശേഷം, ഉണ്ണി മുകുന്ദൻ നായകനാവുന്ന ജയ് ഗണേഷ്, ഫഹദ് ഫാസിൽ നായകനാവുന്ന ആവേശം എന്നിവയാണ് ഇപ്പോൾ തിയേറ്ററുകളിലെത്തിയിരിക്കുന്നത്. ഹൃദയത്തിന് ശേഷം മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം നിർമിച്ച് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വർഷങ്ങൾക്ക് ശേഷം’. വിനീത് ശ്രീനിവാസൻ തന്നെ തിരക്കഥയൊരുക്കുന്ന ചിത്രം സിനിമയ്ക്കുള്ളിലെ സിനിമയുടെയുടേയും സൗഹൃദത്തിന്റേയും കഥയാണ് പറയുന്നത്. സൂപ്പർ ഹിറ്റ് ചിത്രം ‘രോമാഞ്ച’ത്തിനു ശേഷം ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആവേശം’. ഫഹദിന് പുറമെ മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെ എസ്, റോഷന്‍ ഷാനവാസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ എന്നിവരും ചിത്രത്തിലുണ്ട്. ഉണ്ണി മുകുന്ദനെ നായകനാക്കി രഞ്ജിത്ത് ശങ്കർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജയ് ഗണേഷ്’. ഡ്രീംസ് എൻ ബിയോണ്ട്, ഉണ്ണിമുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ രഞ്ജിത്ത് ശങ്കറും ഉണ്ണിമുകുന്ദനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
Related Articles
വൈദ്യുതി പ്രതിസന്ധി: ഉന്നതതല യോഗം ഇന്ന്
തിരുവനന്തപുരം: കെ.എസ്.ഇ.ബി. സംസ്ഥാനത്ത് വീണ്ടും ലോഡ് ഷെഡിംഗ് വേണമെന്ന് ആവശ്യപ്പെട്ടത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാനായി ഉന്നതതല യോഗം വ്യാഴാഴ്ച ചേരും. യോഗത്തിന് നേതൃത്വം വഹിക്കുക വൈദ്യുതിവകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയാകും. കടുത്ത വൈദ്യുതി പ്രതിസന്ധിയിലാണ് സംസ്ഥാനമിപ്പോൾ. പ്രതിദിന വൈദ്യുതി ഉപയോഗമാകട്ടെ, റിക്കാര്‍ഡ് ഉയരത്തിലും. കെ.എസ്.ഇ.ബിയുടെ വിശദീകരണം നിലവില്‍ പവര്‍കട്ട് ആവശ്യം ഉന്നയിച്ചിട്ടില്ലെന്നാണ്. അതേസമയം അപ്രഖ്യാപിത ലോഡ് ഷെഡിങ് തുടരുന്നതായിരിക്കും. 700-ല്‍ അധികം ട്രാന്സ്ഫോര്മറുകള്ക്കാണ് ഇതുവരെ കേടുപാടുകൾ സംഭവിച്ചിരിക്കുന്നത്. അപ്രഖ്യാപിത ലോഡ് ഷെഡിങ് ഏർപ്പെടുത്തേണ്ടി വരുന്നതിനു പിന്നിൽ ഓവർലോഡ് ആണെന്നാണ് Read More…
സംവിധായകൻ റെജിസ് ആന്റണി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഏപ്രിൽ 11 ന് ആരംഭിക്കും.
സംവിധായകൻ റെജിസ് ആന്റണി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഏപ്രിൽ 11 ന് ആരംഭിക്കും.
കടമെടുപ്പ് പരിധിയിൽ ഇളവ്; കേരളത്തിന്റെ ആവശ്യത്തിൽ സുപ്രിം കോടതി ഇന്ന് വിശദമായ വാദം കേൾക്കും
കടമെടുപ്പ് പരിധിയിൽ ഇളവ് അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിൽ സുപ്രിം കോടതി ഇന്ന് വിശദമായ വാദം കേൾക്കും.