Lok sabha election-Hibi Eden
kerala news News Politics

ഹൈബിയെ ഹൃദയത്തിലേറ്റി വോട്ടർമാർ

കൊച്ചി: എറണാകുളം മണ്ഡലം യുഡിഎഫ് സ്‌ഥാനാർഥി ഹൈബി ഈഡൻ തൃപ്പൂണിത്തുറ ബ്ലോക്ക് കമ്മിറ്റിയുടെ സ്വീകരണ ചടങ്ങുകളിലാണ് ഇന്നലെ പങ്കെടുത്തത്. കണ്ടനാട് കവലയിൽ രാവിലെ കെ.ബാബു എംഎൽഎയാണ് സ്‌ഥാനാർഥി പര്യടനം ഉദ്‌ഘാടനം ചെയ്തത്. രാവിലെ തന്നെ നൂറുകണക്കിന് പ്രവർത്തകരാണ് ഹൈബി ഈഡനെ സ്വീകരിക്കാനെത്തിയത്. ഉദയംപേരൂർ കവലയിൽ കണിവെള്ളരി നൽകിയാണ് ഹൈബിയെ നാട്ടുകാർ വരവേറ്റത്. അമ്മമാരും കുട്ടികളുമടക്കം നൂറുകണക്കിന് പേരാണ് കനത്ത ചൂടിനെ അവഗണിച്ച് സ്‌ഥാനാർഥിയെ സ്വീകരിക്കാനെത്തിയത്. മുപ്പതോളം കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി കിഴക്കേക്കോട്ടയിലാണ് ഉച്ചയ്ക്ക് വാഹന പര്യടനം സമാപിച്ചത്. ചൂരക്കാട് നിന്നാണ് ഉച്ചയ്ക്ക് ശേഷമുള്ള സ്വീകരണ പരിപാടികൾ ആരംഭിച്ചത്. ഏരൂർ മണ്ഡലം കമ്മിറ്റിക്ക് കീഴിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം മരട് മണ്ഡലം കമ്മിറ്റിക്ക് കീഴിലുള്ള മുപ്പതിലേറെ കേന്ദ്രങ്ങളിലും ഹൈബി ഈഡന് സ്വീകരണം നൽകി. പൂക്കളും ഷാളുകളുമൊക്കെയായി ജയ് വിളിച്ചും അഭിവാദ്യമർപ്പിച്ചും ജനങ്ങൾ ഹൈബിയെ വരവേറ്റു. മരട് കൊട്ടാരം ജംഗ്‌ഷൻ, കുണ്ടന്നൂർ, നെട്ടൂർ പഴയ ജുമാമസ്ജിദ് , നെട്ടൂർ ഐഎൻടിയുസി ജംഗ്‌ഷൻ എന്നിവിടങ്ങളിലെല്ലാം പ്രവർത്തകർ ഹൃദ്യമായ വരവേൽപാണ്‌ നാടിന്റെ വികസന നായകന് നൽകിയത്. താനപ്പറമ്പ് ധന്യ ജംഗ്‌ഷനിലാണ് ഇന്നലത്തെ സ്വീകരണ പരിപാടികൾ സമാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *