Temperature rise in kerala
Local news News

സംസ്ഥാനത്ത് ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യമെന്ന് മുന്നറിയിപ്പ്;  ഏപ്രിൽ 13 വരെ 12 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ ഇടുക്കി, വയനാട് ഒഴികയുള്ള 12 ജില്ലകളിൽ ദുരന്തനിവാരണ അതോറിറ്റി ഏപ്രിൽ 13 വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കയാണ്.പാലക്കാട്‌ ജില്ലയിൽ താപനില 41 ഡിഗ്രി സെൽഷ്യസും കൊല്ലത്ത് താപനില 40 ഡിഗ്രിസെൽഷ്യസും കടക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. പകൽ 11 മുതൽ ഉച്ചക്ക് മൂന്ന് വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നാണ് നിർദേശം. സൂര്യാഘാത ഭീഷണി നിലനിൽക്കുന്നതിനാൽ ജാഗ്രതാ മുന്നറിയിപ്പുകൾ പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും നിർദേശം നൽകിയിട്ടുണ്ട്.സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് പാലക്കാട് ജില്ലയിലാണ്. അന്തരീക്ഷ ഈർപ്പം വർധിച്ചതോടെയാണ് ജില്ലയിൽ ചൂട് കൂടുതൽ അനുഭവപ്പെടുന്നതെന്നാണ് വിദഗ്ധർ പറയുന്നത്. 41 ഡിഗ്രിയാണ് പാലക്കാട് ജില്ലയിൽ നിലവിലെ താപനില . 

Leave a Reply

Your email address will not be published. Required fields are marked *