എറണാകുളം മുട്ടത്ത് സൊമാറ്റോ ഫുഡ് ഡെലിവറി ബോയിക്ക് പെട്രോൾ പമ്പ് ജീവനക്കാരുടെ ക്രൂരമർദനം. പാതാളം കുറ്റിക്കാട്ടുകര വള്ളോപ്പിള്ളിൽ വീട്ടിൽ മഹേഷ് എം (18)നാണ് പരുക്കേറ്റത്. നാലംഗ അന്യസംസ്ഥാന തൊഴിലാളികൾ ട്രാഫിക് ഡിവൈഡറുകൾ വെച്ച് ആക്രമിക്കുകയായിരുന്നു. പെട്രോൾ നിറച്ചതുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് മര്‍ദ്ദനം.
ഞായറാഴ്ച രാത്രി 9ന് ദേശീയപാത മുട്ടത്തെ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിലാണ് സംഭവം നടന്നത്. മഹേഷിന്റെ പരാതിയിൽ ആലുവ പൊലീസ് എഫ്.ഐ.ആർ ഇട്ട് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.