ആലപ്പുഴ: ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലത്തില്‍ നടന് സിദ്ദിഖിനെ പരിഗണിക്കാന്‍ കോണ്‍ഗ്രസിൽ ചർച്ച. മത സാമുദായിക ഘടകങ്ങള്‍ കൂടി പരിഗണിച്ചാണ് പുതിയ നീക്കം. ഇതിനിടെ പത്തനംതിട്ട മാറ്റി കോട്ടയം നല്‍കണമെന്ന് ആന്റോ ആന്റണി നേതൃത്വത്തിനോട് ആവശ്യം ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ ഘടകകക്ഷിക്ക് നല്കിയ സീറ്റില്‍ മാറ്റം വരുത്താൻ സാധ്യതയില്ല.
