Vande Bharat
kerala news

 മംഗളുരു യാത്രക്കാർക്ക് ആശ്വാസമായി കേരളത്തിലേക്ക് മൂന്നാമത്തെ വന്ദേഭാരതും ഉടനെത്തും

കണ്ണൂർ: ​കേരളത്തിന് മൂന്നാമതൊരു വന്ദേഭാരത് കൂടി വരുന്നു. മംഗളൂരു – ഗോവ വന്ദേഭാരത് ട്രെയിൻ കോഴിക്കോട്ടേക്ക് നീട്ടുന്ന കാര്യം ടൈംടേബിൾ കമ്മിറ്റിയുടെ പരിഗണനയിലാണെന്നാണു റെയിൽവേ അമിനിറ്റീസ് കമ്മിറ്റി മുൻ ചെയർമാനും ബിജെപി അഖിലേന്ത്യാ നിർവാഹക സമിതി അംഗവുമായ പി.കെ.കൃഷ്ണദാസ് വ്യക്തമാക്കിയിരുന്നു.

എന്നാൽ, എപ്പോൾ മുതൽ ഓടിത്തുടങ്ങുമെന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല.  വന്ദേഭാരത് കോഴിക്കോട്ടേക്ക് ഓടിത്തുടങ്ങുമ്പോൾ പതിവുയാത്രക്കാർ ആശ്രയിക്കുന്ന ട്രെയിനുകൾ പിടിച്ചിടുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.  

Leave a Reply

Your email address will not be published. Required fields are marked *