തിരുവനന്തപുരം ∙ വേനൽ മഴ തകർത്ത് പെയ്ത്തിട്ടും സംസ്ഥാനത്തെ താപനില മാറ്റമില്ലാതെ തുടരുന്നു. ചൂടിനു പുറമെ അന്തരീക്ഷത്തിലെ യുവി വികരണ തോതും ഉയർന്നു നിൽക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ ഇടുക്കിയിൽ രേഖപ്പെടുത്തിയ ഉയർന്ന സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് ഇൻഡക്സ് 11 ആണ്.kerala Heatwave Intensifies

കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, മലപ്പുറം ജില്ലകളിൽ യുവി ഇന്‍ഡക്സ് 9 പോയന്റിലെത്തി. പാലക്കാട് 8 തീവ്രതയിലാണ് അൾട്രാവയലറ്റ് സൂചിക ആണ് രേഖപ്പെടുത്തിയത്. തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ യുവി ഇൻഡക്സ് 7 ആണ്.

കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യുവി ഇൻഡക്സിൽ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. കണ്ണൂരിൽ യുവി ഇൻഡക്സ് 5 പോയിന്റിലെത്തിയപ്പോൾ കാസർകോട് യുവി ഇൻഡക്സ് 4 ആണ്.

അതേസമയം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പറയുന്നത് യുവി ഇൻഡക്സ് 5ന് മുകളിലേക്കു പോയാൽ അപകടകരമാണെന്നാണ് .

യുവി ഇൻഡക്സ് 6 മുതൽ 7 വരെ ആണെങ്കിൽ യെലോ അലർട്ടും 8 മുതൽ 10 വരെ ആണെങ്കിൽ ഓറഞ്ച് അലർട്ടും 11 ന് മുകളിലാണെങ്കിൽ റെഡ് അലർട്ടുമാണ്. കൂടാതെ അൾട്രാവയലറ്റ് സൂചിക 11ന് മുകളിൽ രേഖപ്പെടുത്തിയാൽ ഏറ്റവും ഗുരുതര സാഹചര്യമാണെന്നു ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *