പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത 3 സഹോദരിമാരെ പീഡിപ്പിച്ചു : 17കാരൻ അറസ്റ്റിൽ

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത മൂന്നു സഹോദരിമാരെ പീഡിപ്പിച്ച കേസില്‍ പത്തനംതിട്ട മൂഴിയാറില്‍ പതിനേഴുകാരന്‍ അറസ്റ്റില്‍. കോന്നിയില്‍ ബാലികാസദനത്തില്‍ പഠിക്കുന്ന 9,12, 13 വയസ്സുള്ള മൂന്ന് സഹോദരിമാരെയാണ് പീഡനത്തിന് ഇരയായത്. വേനലവധിക്കാലത്ത് വീട്ടിലെത്തിയപ്പോഴായിരുന്നു ലൈംഗികമായി പീഡിപ്പിക്കപ്പെട്ടത്. ബാലികാസദനത്തില്‍ കൗണ്‍സിലിങ്ങിനിടെയാണ് മൂത്തപെണ്‍കുട്ടി പീഡന വിവരം തുറന്ന് പറയുന്നത്. അധികൃതര്‍ ഈ വിവരം സി.ഡബ്ല്യൂ.സിയെ അറിയിക്കുകയും അവര്‍ പോലീസിനെ അറിയിക്കുകയുമായിരുന്നു. 17കാരനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചെന്ന് പോലീസ് പറയുന്നു. സംഭവ സമയം പെണ്‍കുട്ടികളുടെ അമ്മ വീട്ടില്‍ ഇല്ലായിരുന്നു. അറസ്റ്റ് […]
സമൂഹ മാധ്യമത്തിലൂടെ നടിമാര്‍ക്കെതിരേ അശ്ലീല പരാമര്‍ശം ; യുട്യൂബർ ‘ആറാട്ടണ്ണൻ’ അറസ്റ്റിൽ

കൊച്ചി: ആറാട്ടണ്ണൻ എന്ന പേരിൽ അറിയപ്പെടുന്ന സന്തോഷ് വർക്കി അറസ്റ്റിൽ. നടി ഉഷ ഹസീനയുടെ പരാതിയിലാണ് അറസ്റ്റ്. എറണാകുളം നോർത്ത് പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. നടിമാരെ സമൂഹ മാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിലാണ് പോലീസ് സന്തോഷ് വർക്കിയെ അറസ്റ്റ് ചെയ്തത്. സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകൾ മോശം സ്വഭാവക്കാരാണെന്നായിരുന്നു സന്തോഷ് വര്‍ക്കിയുടെ പരാമര്‍ശം. മുന്‍പും സാമൂഹികമാധ്യമങ്ങളിലൂടെ സമാനമായരീതിയില്‍ നടിമാര്‍ക്കെതിരെ ഇയാള്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. അമ്മ സംഘനടയിലെ അംഗങ്ങൾ ഉൾപ്പെടെ നിരവധി സിനിമാ നടിമാർ ഇയാൾക്കെതിരെ പരാതി നൽകിയിരുന്നു. […]
മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ കസ്തൂരിരംഗൻ അന്തരിച്ചു

ബെംഗളൂരു : ഐഎസ്ആർഒ മുൻ ചെയർമാൻ കസ്തൂരിരംഗൻ (85) അന്തരിച്ചു. ഇന്ന് രാവിലെ ബെംഗളൂരുവിലെ വസതിയിൽ ആയിരുന്നു അന്ത്യം. Former ISRO Chairman K. Kasturirangan Passes Away ഒൻപതുവർഷം ഐഎസ്ആർഒ ചെയർമാനായിരുന്നു. 2003 ഓഗസ്റ്റ് 27നു പദവിയിൽനിന്നും വിരമിച്ചു. പിന്നീട് 2003 മുതൽ 2009 വരെ രാജ്യസഭാ എംപിയായി. രാജ്യം പദ്മവിഭൂഷൻ പുരസ്കാരം നൽകി ആദരിച്ച ശാസ്ത്രജ്ഞൻ.
എറണാകുളം ജനറല്‍ ആശുപത്രിയിലെ പ്രസവ വാര്‍ഡില്‍ കോണ്‍ക്രീറ്റ് ജനല്‍പാളി തകര്‍ന്നു വീണ് അപകടം; പിഞ്ചുകുഞ്ഞ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

എറണാകുളം: ജനറല്‍ ആശുപത്രിയിലെ പ്രസവ വാര്‍ഡില്‍ കോണ്‍ക്രീറ്റ് പാളി തകര്‍ന്നു വീണ് അപകടം. അപകടത്തില്‍ പിഞ്ചുകുഞ്ഞ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഞായറാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയാണ് അപകടം. സ്ത്രീകളുടെയും കുട്ടികളുടെയും പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡിലെ കോണ്‍ക്രീറ്റ് പാളി തകര്‍ന്നു വീഴുകയായിരുന്നു. സംഭവ സമയത്ത് എട്ട് രോഗികള്‍ വാര്‍ഡിലുണ്ടായിരുന്നു. അഞ്ച് ദിവസം പ്രായമായ കുഞ്ഞ് കിടന്നിരുന്ന കട്ടിലിന് സമീപത്തായിരുന്നു കോണ്‍ക്രീറ്റ് കഷ്ണങ്ങള്‍ പതിച്ചത്. കുഞ്ഞിന് പാല്‍ കൊടുത്ത് മാറ്റികിടത്തിയ സമയത്ത് ഒരു മിനിറ്റ് വ്യത്യാസത്തിലായിരുന്നു അപകടം നടന്നത്. ഇതു മൂലം […]
എറണാകുളത്ത് നിന്നും യുവാവിനെ കാണാതായതായി പരാതി

കൊച്ചി: 45 കാരനെ എറണാകുളത്ത് നിന്നും കാണാതായതായി പരാതി. ഫ്‌ളെവിന്‍ ജോസ് (45) എന്നയാളെയാണ് ഇളംകുളം ലിറ്റില്‍ ഫ്‌ളവര്‍ ചര്‍ച്ചിന് സമീപത്തുനിന്നും കാണാതായത്. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9447720862, 9447120002 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
ഈരാറ്റുപേട്ടയില്‍ വന്‍ സ്ഫോടകവസ്തു ശേഖരം കണ്ടെത്തി.

ഈരാറ്റുപേട്ടയില്‍ സ്ഫോടക വസ്തുക്കള്‍ പിടികൂടി. ഈരാറ്റുപേട്ട നടക്കല്‍ കുഴിവേലി റോഡിലെ ഗോഡൗണില്‍ നടത്തിയ പോലീസ് റെയ്ഡിലാണ് സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്. ഡിറ്റേനേട്ടര്‍, തോക്ക് ഉള്‍പ്പെടെ ഉള്ളവയാണ് കണ്ടെത്തിയത്.
അമ്മമാരേ കാണു, ഈ ‘ഡോക്‌ടറമ്മയെ’

കൊച്ചി: ഒരു അമ്മയുടെ കഥയാണിത്. കുഞ്ഞിന് ജൻമം നൽകി രണ്ടര മാസം കൊണ്ട് ട്രാക്കിലെത്തിയ ഡോക്ടർ ശ്രീലക്ഷ്‌മി പ്രശാന്തിന്റേത്. ക്ലിയോ സ്‌പോർട്‌സിന്റെ ആഭിമുഖ്യത്തിൽ നടന്ന ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിലെ മൂന്ന് കിലോ മീറ്റർ ഗ്രീൻ റണ്ണിലാണ് ശ്രീലക്ഷ്‌മി പങ്കെടുത്തത്. പാലയിലെ മാർ സ്ലീവ മെഡിസിറ്റിയിൽ ഒഫ്‌താൽമോളജിസ്റ്റാണ്. രണ്ടര മാസം മുമ്പാണ് ശ്രീലക്ഷ്‌മി പെൺകുഞ്ഞിന് ജൻമം നൽകിയത്. മാരത്തണിൽ അവരെ പ്രോത്സാഹിപ്പിക്കാൻ കുടുംബവും ഒപ്പമുണ്ടായിരുന്നു. ഭർത്താവും എംജി സർവകലാശാലയിലെ അസിസ്റ്റ്‌ന്റ് പ്രഫസറുമായ ഹരികൃഷ്ണൻ, നാല് വയസ്സുകാരനായ മകൻ […]
‘ഹോപ്പാണ്’ ഡോ. ഷെറിൽ; കൊച്ചി മാരത്തോണിൽ ഓടി യുകെ വനിത

കൊച്ചി: ഫെഡറൽബാങ്ക് കൊച്ചി മാരത്തണിൽ ശ്രദ്ധനേടി ഇംഗ്ലണ്ടിൽ നിന്നുള്ള 76കാരി. ഡോ.ഷെറിൽ ബെറിയാണ് പ്രായം മറന്ന് കൊച്ചിക്കൊപ്പം ഓടാനായി മൂന്നാമത് കൊച്ചി മാരത്തണിന്റെ ഭാഗമായത്. ഈ പ്രായത്തിലും ലോകമെമ്പാടുമുള്ള മാരത്തണിൽ പങ്കെടുക്കാൻ കാരണമെന്താണെന്ന് ചോദിച്ചാൽ ഷെറിലിന് ഉത്തരം ഒന്നേയുള്ളു- ആലപ്പുഴ കഞ്ഞിക്കുഴിയിലെ ഹോപ്പ് കമ്മ്യൂണിറ്റി വില്ലേജ്. “ഹോപ്പ് കമ്മ്യൂണിറ്റി വില്ലേജിന്റെ പ്രചാരണാർത്ഥമാണ് മാരത്തോണിൽ പങ്കെടുക്കുന്നത്. ആദ്യമായാണ് കൊച്ചി മാരത്തോണിന്റെ ഭാഗമാകുന്നത്.” ചൂട് നിറഞ്ഞ കാലാവസ്ഥയാണെങ്കിലും ദിവസേനയുള്ള പരിശീലനം കാലാവസ്ഥയെ അതിജീവിക്കാൻ സഹായിച്ചതായി ഷെറിൽ പറഞ്ഞു. “എനിക്കൊപ്പം ‘ഹോപ്പിൽ’ […]
ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി കാര്യക്ഷമമാക്കുന്നതിന് നിര്‍മ്മിത ബുദ്ധിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: ഐഎസ്‌വിഎസ്ആര്‍-2025 സമ്മേളനം സമാപിച്ചു

കൊച്ചി: നിര്‍മ്മിതബുദ്ധിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിയുടെ ഭാവി കൂടുതല്‍ കാര്യക്ഷമമാക്കാനാകുമെന്ന് മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ എം.എല്‍.എ. കൊച്ചിയിലെ ഹോട്ടല്‍ ഗ്രാന്‍ഡ് ഹയാത്തില്‍ നടന്ന ഇന്ത്യന്‍ സൊസൈറ്റി ഓഫ് വാസ്‌കുലര്‍ ആന്‍ഡ് ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിയുടെ (ഐഎസ്വിഐആര്‍) 25-ാമത് വാര്‍ഷിക ദേശീയ സമ്മേളനം സമാപിച്ചു. സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് കെ.കെ ശൈലജ എം.എല്‍.എ ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി രോഗനിര്‍ണയത്തിനുപുറമേ ചികിത്സാ നടപടികളും ഉള്‍ക്കൊള്ളുന്ന വൈദഗ്ദ്ധ്യമുള്ള മേഖലയാണെന്ന് പറഞ്ഞു. ഇമേജിങ് ടെക്‌നോളജിയുടെ സഹായത്താല്‍ ചികിത്സാ രംഗത്ത് വലിയ മുന്നേറ്റമാണ് സംഭവിച്ചിരിക്കുന്നത്. […]
കോതമംഗലം കുളങ്ങാട്ടുകുഴി മേഖലയില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു; നിരീക്ഷണം ശക്തമാക്കിയതായി എം.എല്‍.എ

കോതമംഗലം: കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച കോതമംഗലം കുളങ്ങാട്ടുകുഴി മേഖലയില്‍ നിരീക്ഷണം ശക്തമാക്കിയതായി ആന്റണി ജോണ്‍ എം.എല്‍.എ അറിയിച്ചു. കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ട പ്രദേശത്ത് രണ്ട് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വനാതിര്‍ത്തിയില്‍ കടുവയുടെ സാന്നിധ്യം പരിശോധിക്കുന്നതിനായി അവിടെയും രണ്ട് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ മേക്കപ്പാല ഫോറസ്റ്റ് സ്റ്റാഫ്, എസ്.എഫ്.പി.എഫ് ടീം, റേഞ്ച് സ്‌പെഷല്‍ ടീം എന്നിവരുടെ നേതൃത്വത്തില്‍ പ്രദേശത്ത് മുഴുവന്‍ സമയ പട്രോളിംഗ് നടത്തിവരുന്നു. തുടര്‍ നടപടികള്‍ക്കായി എന്‍.ടി.സിയുടെ മാര്‍ഗ നിര്‍ദേശ പ്രകാരമുള്ള കമ്മിറ്റി രൂപീകരിച്ചതായും കൂട് […]