തെലുങ്ക് നടൻ കെ ഭരത് കാന്ത്( 31 ) കാര്‍ അപകടത്തില്‍ അന്തരിച്ചു. ഹൈദരാബാദ് ഔട്ടർ റിങ് റോഡിലുണ്ടായ ദാരുണമായ അപകടത്തിൽ ഭരത്തിനൊപ്പമുണ്ടായിരുന്ന സുഹൃത്തിനും ജീവൻ നഷ്ടമായി.
ഭരത് സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് മുന്നിലുണ്ടായിരുന്ന കണ്ടെയ്നർ ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു.
‘ടെനന്റ്’ , ‘ഗ്രാമം’ തുടങ്ങിയ തെലുങ്ക് ചിത്രങ്ങളിലൂടെയും വിവിധ വെബ് സീരീസുകളിലൂടെയും ശ്രദ്ധേയനായിരുന്നു ഭരത് കാന്ത്.
