എറണാകുളം: ഡോ വന്ദനദാസ് കൊലക്കേസില്‍ സി ബി ഐ അന്വേഷണം നടത്തില്ല. അച്ഛൻ മോഹൻദാസ് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളുകയായിരുന്നു. കേസിൽ അപൂർവ്വമായ സാഹചര്യം ഇല്ലെന്ന് വിലയിരുത്തിയാണ് ഹര്‍ജി തള്ളിയത്. സന്ദീപ് മാത്രമാണ് കേസിലെ ഏക പ്രതി. ഉദ്യോഗസ്ഥർക്ക് എതിരെ ഇതുവരെ കണ്ടെത്തലൊന്നും ഇല്ല, കേസില്‍ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തതാണ്. അന്വേഷണത്തിൽ ഇടപെടാൻ സാഹചര്യം ഇല്ലെന്നും വാദം പരിഗണിച്ച് കോടതി നിരീക്ഷിച്ചു. പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ ഹൈകോടതി തള്ളി.
