ലോക്‌സഭാ തെരഞ്ഞടുപ്പിന്റെ ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുന്നോടിയായി സുരേഷ് ഗോപിക്കായി തൃശൂരിൽ ബിജെപി പ്രചാരണം തുടങ്ങി. ബിജെപി ബൂത്ത് തല യോഗങ്ങൾക്ക് ഇന്ന് തുടക്കമാകും. ഇന്ന് നാല് മണ്ഡലങ്ങളിലാണ് സുരേഷ് ഗോപി പ്രചാരണത്തിന് എത്തുക. തെരെഞ്ഞടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് സംഘടനയുടെ അടിത്തട്ട് ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബൂത്ത്തല യോഗം നടക്കുക.

നേതാക്കളും അണികളുമെന്ന വേർതിരിവ് ഇല്ലാതാക്കാൻ വേണ്ടി അവർക്കൊപ്പമാണ് സുരേഷ് ഗോപി മണ്ഡലത്തിൽ ഇറങ്ങുക. ഇന്ന് നാട്ടിക, പുതുക്കാട്, ഒല്ലൂർ, ഇരിങ്ങാലക്കുട എന്നി മണ്ഡലങ്ങളിലാണ് പ്രചാരണം. നേരത്തെ കോർണർ യോഗങ്ങളായിട്ടാണ് സുരേഷ് ഗോപി യോഗങ്ങൾ നടത്തിയിരുന്നത്. അത് മാറ്റി നിയോജകമണ്ഡലത്തിലേക്ക് മാറ്റുകയായിരുന്നു. കേന്ദ്ര ഫണ്ട് നടപ്പാക്കിയ കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനാകും സുരേഷ് ഗോപി ശ്രമിക്കുക.

Leave a Reply

Your email address will not be published. Required fields are marked *