Actress gauthami
National news Politics

 ന​ടി ഗൗ​ത​മി എ​ഐ​എ​ഡി​എം​കെ​യി​ല്‍ ചേ​ര്‍​ന്നു

ചെ​ന്നൈ: ന​ടി ഗൗ​ത​മി എ​ഐ​എ​ഡി​എം​കെ​യി​ല്‍ ചേ​ര്‍​ന്നു. എ​ട​പ്പാ​ടി പ​ള​നി​സ്വാ​മി​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു പാ​ര്‍​ട്ടി പ്ര​വേ​ശ​നം. അ​ടു​ത്തി​ടെ ബി​ജെ​പി​യു​മാ​യു​ള്ള 27 വ​ര്‍​ഷ​ത്തെ ബ​ന്ധം ഗൗ​ത​മി അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു. അ​ള​ഗ​പ്പ​ന്‍ എ​ന്ന വ്യ​ക്തി​യു​മാ​യി ഗൗ​ത​മി​ക്കു​ണ്ടാ​യ ത​ര്‍​ക്ക​ങ്ങ​ളാ​ണ് പാ​ര്‍​ട്ടി വി​ടു​ന്ന​തി​ലേ​ക്ക് വ​രെ ന​യി​ച്ച​ത്.  ഗൗ​ത​മി​യു​ടെ പേ​രി​ലു​ള്ള വ​സ്തു​വ​ക​ക​ള്‍ നോ​ക്കി ന​ട​ത്തു​ന്ന​തി​നാ​യി അ​ള​ഗ​പ്പ​നേ​യാ​ണ് നിയോഗിച്ചരുന്നത്. എ​ന്നാ​ല്‍ അ​ള​ഗ​പ്പ​ന്‍ ഗൗ​ത​മി​യെ ക​ബ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്നു​ണ്ടാ​യ ത​ര്‍​ക്ക​ത്തി​ല്‍ പാ​ര്‍​ട്ടി പി​ന്തു​ണ​ച്ചി​ല്ലെ​ന്നാ​രോ​പി​ച്ചാ​ണ് താ​രം ബി​ജെ​പി വി​ട്ട​ത്.

Leave a Reply

Your email address will not be published. Required fields are marked *