ചെന്നൈ: നടി ഗൗതമി എഐഎഡിഎംകെയില്‍ ചേര്‍ന്നു. എടപ്പാടി പളനിസ്വാമിയുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശനം. അടുത്തിടെ ബിജെപിയുമായുള്ള 27 വര്‍ഷത്തെ ബന്ധം ഗൗതമി അവസാനിപ്പിച്ചിരുന്നു. അളഗപ്പന് എന്ന വ്യക്തിയുമായി ഗൗതമിക്കുണ്ടായ തര്‍ക്കങ്ങളാണ് പാര്‍ട്ടി വിടുന്നതിലേക്ക് വരെ നയിച്ചത്. ഗൗതമിയുടെ പേരിലുള്ള വസ്തുവകകള്‍ നോക്കി നടത്തുന്നതിനായി അളഗപ്പനേയാണ് നിയോഗിച്ചരുന്നത്. എന്നാല്‍ അളഗപ്പന് ഗൗതമിയെ കബളിപ്പിക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ പാര്‍ട്ടി പിന്തുണച്ചില്ലെന്നാരോപിച്ചാണ് താരം ബിജെപി വിട്ടത്.