കൊച്ചി: ബാങ്കിങ് മേഖലയില്‍ തൊഴില്‍പരിചയമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഫെഡറല്‍ ബാങ്കില്‍ മികച്ച അവസരം. വിവിധ സംസ്ഥാനങ്ങളിലായി ഒഴിവുള്ള ബ്രാഞ്ച് ഹെഡ്/ മാനേജര്‍ സ്കെയില്‍ II തസ്തികകളിലേക്ക് ഈമാസം (ഫെബ്രുവരി) 21 വരെ അപേക്ഷിക്കാം. നേരത്തെ 19 വരെയായിരുന്നു അപേക്ഷിക്കാൻ അവസരമുണ്ടായിരുന്നത്. അപേക്ഷകര്‍ 1991 ജനുവരി ഒന്നിനോ അതിനു ശേഷമോ ജനിച്ചവരായിരിക്കണം. 33 വയസ്സ് കവിയരുത്. എസ്.സി, എസ്.ടി ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഞ്ച് വര്‍ഷം വയസ്സിളവ് ലഭിക്കും. ഏതെങ്കിലും ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കില്‍ ചുരുങ്ങിയത് നാല് വര്‍ഷത്തെ പ്രവൃത്തി പരിചയമുണ്ടായിരിക്കണം. ഇതില്‍ രണ്ടു വര്‍ഷമെങ്കിലും ബ്രാഞ്ച് ഹെഡ് തസ്തികയില്‍ ജോലി ചെയ്തവരുമായിരിക്കണം. ഫെഡറല്‍ ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ (www.federalbank.co.in) ‘കരിയര്‍’ പേജ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം.
Related Articles
ശൈലജ ടീച്ചറിനും മന്ത്രി കെ. രാധാകൃഷ്ണനും ലോക്സഭ സീറ്റ്; മുഖ്യമന്ത്രിയുടെ തന്ത്രമെന്ന് ഷോണ്‍ ജോര്‍ജ്
എറണാകുളം: കെകെ ശൈലജ ടീച്ചറിനും മന്ത്രി കെ. രാധാകൃഷ്ണനും സിപിഐഎം ലോക്സഭ സീറ്റ് നല്‍കിയത് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമെന്നും മുഖ്യമന്ത്രിയുടെ തന്ത്രമാണ് ഇതിലൂടെ വെളിവായിരിക്കുന്നതെന്നും അഡ്വ. ഷോണ്‍ ജോര്‍ജ്. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് അഡ്വ. ഷോണ്‍ ജോര്‍ജ് മുഖ്യമന്ത്രിക്ക് എതിരെ രൂക്ഷമായി പ്രതികരിച്ചത്. പാര്‍ട്ടിക്കുള്ളിലും പൊതുസമൂഹത്തിലും സ്വീകാര്യരായ ഇരുവരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തി കാട്ടിയിരുന്ന രണ്ടു പേരാണെന്നും ഇരുവരെയും ലോക്സഭാ സീറ്റ് നല്കി ഡല്‍ഹിയിലേക്ക് അയക്കുന്നതിലൂടെ മുഖ്യമന്ത്രി കസേര വീണ്ടും ഉറപ്പാക്കാനാണ് പിണറായി വിജയന് ശ്രമിക്കുന്നതെന്നും ഷോണ്‍ ചൂണ്ടിക്കാട്ടി. Read More…
എഴുപത്തിയഞ്ചാം റിപ്പബ്ലിക് ദിനം ആഘോഷമാക്കി ജില്ല
വിപുലമായ പരിപാടികളോടെ എഴുപത്തിയഞ്ചാം റിപ്പബ്ലിക് ദിനം ആഘോഷമാക്കി ജില്ല. രാവിലെ 8.30 മുതൽ കാക്കനാട് കളക്ടറേറ്റ് പരേഡ് ഗ്രൗണ്ടിൽ ആഘോഷ പരിപാടികൾക്ക് തുടക്കമായി.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പല സ്ഥലങ്ങളിൽ കൂട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം: പഞ്ചായത്ത് അംഗത്തിനെതിരെ കേസ്
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ അറസ്റ്റിലായ കൊറ്റങ്കര 21-ാം വാർഡ് അംഗം ടി. എസ്. മണിവർണനെതിരെ പീഡനത്തിന് കേസെടുത്തു.