കൊച്ചി – വിദ്യാർത്ഥികൾ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ജാഗരൂകരാകണമെന്ന് ഹൈക്കോടതി ജഡ്ജി ജ. സുനിൽ തോമസ് ആവശ്യപ്പെട്ടു. ബി ജെ പി ലീഗൽ സെൽ സ്ഥാനത്തെ ലോ കോളേജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ലീഗൽ സെൽ സംഘടിപ്പിക്കുന്ന നാഷണൽ കോൺക്ലേവ് 2024 ൻ്റെ ഭാഗമായിട്ടാണ് ലോ കോളേജ് വിദ്യാർത്ഥികൾക്കായി മത്സരങ്ങൾ സംഘടിപ്പിച്ചത്. ക്വിസ് , ആർട്ടിക്കിൾ റൈറ്റിംഗ്, ക്ലൈൻ്റ് കൗൺസിലിംഗ് എന്നീ വിഭാഗങ്ങളിലായി വിവിധ ലോ കോളേജുകളിൽ നിന്നായ നൂറോളം വിദ്യാർത്ഥികൾ മത്സരങ്ങളിൽ പങ്കെടുത്തു. ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകർ നടത്തിയ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിൽ ആണ് വിജയികളെ നിശ്ചയിച്ചത്

സീനിയർ അഡ്വക്കേറ്റ് ഗോവിന്ദ് കെ ഭരതൻ മെമ്മോറിയൽ ആയി നടന്ന ക്ലൈൻ്റ് കൗൺസിലിങ്ങിന് തിരുവനന്തപുരം ഗവൺമെൻറ് ലോ കോളേജിലെ മിഥുൻ ഷാ, സിദ്ധാർത്ഥ് എം എന്നിവർ ഒന്നാം സ്ഥാനവും കോട്ടയം സിഎസ്ഐ കോളേജിലെ കെസിയ മേരി മാത്യു, ജീന എ ജോഷ്യേ എന്നിവർ രണ്ടാം സ്ഥാനത്തും പൂത്തോട്ട ശ്രീനാരായണ കോളേജിലെ അഭിഷേക് പി എം, നീരാജ് രഞ്ജിത്ത് എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി അഡ്വ രജ്ഞിത്ത് ശ്രീനിവാസൻ മെമ്മോറിയലായി നടന്ന ക്വിസ് കോമ്പറ്റീഷനിൽ കൊച്ചിൻ യൂണിവേഴ്സിറ്റിയിലെ ഗോഗുൽ തേജസ്, ഗോപിക ജി നായർ എന്നിവർ ഒന്നാം സ്ഥാനവും ഭാരത് മാതാ ലോ കോളേജിലെ അർഷാദ്, ജോൺപോൾ എന്നിവർ രണ്ടാം സ്ഥാനവും തിരുവനന്തപുരം ഗവൺമെൻറ് ലോ കോളേജിലെ സിദ്ധാർത്ഥ് എം, മിഥുൻ ഷാ എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി

അഡ്വക്കേറ്റ് ബി രാമചന്ദ്രൻ മെമ്മോറിയലായി നടന്ന ആർട്ടിക്കിൾ റൈറ്റിംഗിൽ കോട്ടയം സിഎസ്ഐ കോളേജിലെ ദിവിൻ വർഗീസ് ഒന്നാം സ്ഥാനവും അൻസൂ റബേക്ക കുര്യൻ രണ്ടാം സ്ഥാനവും അനു പ്രിയ എം മേനോൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികളായവർക്കും പങ്കെടുത്തവർക്കും ജസ്റ്റിസ് സുനിൽ തോമസ് ട്രോഫികളും, ക്യാഷ് അവാർഡും, സർട്ടിഫിക്കറ്റുകളും വിതരണം നടത്തി. ഹൈക്കോടതിയിലെ കേന്ദ്ര ഗവൺമെൻറ് സീനിയർ പാനൽ കൗൺസിൽ അഡ്വക്കേറ്റ് ആർ എസ് കൽക്കുര അധ്യക്ഷത വഹിച്ചു.

ലിംഗൽ സെൽ സംസ്ഥാന കൺവീനർ അഡ്വ പി കൃഷ്ണദാസ്, ജില്ലാ കൺവീനർ അഡ്വക്കേറ്റ് സിനു ജി നാഥ്, അഡ്വക്കേറ്റ് ദയാ സിന്ധു ശ്രീഹരി, അഡ്വ സജ്ജന ആർ നായർ, അഡ്വ അനില ഉമേഷ്, അഡ്വ രാമകൃഷൻ എന്നിവർ സംസാരിച്ചു. അഡ്വക്കേറ്റ് പ്രിയദർശിനി സ്വാഗതവും അഡ്വ മഹേഷ് ഭാനു കൃതജ്ഞതയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *