പാലാ : ലോഡ്ജിൽ യുവാവിനെ കുത്തി കൊലപ്പെടുത്തിയ പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും. കേസിലെ ഒന്നും രണ്ടും പ്രതികൾക്കാണ് കോടതി ശിക്ഷ വിധിച്ചത്.
ആലപ്പുഴ തുമ്പോളി സ്വദേശി മിഥുൻ (19) ആണ് കൊല്ലപ്പെട്ടത്. ഒന്നാംപ്രതി കൊട്ടാരക്കര ജയഭവനില്‍ ജയകൃഷ്ണന്, രണ്ടാംപ്രതി എറണാകുളം പറവൂര്‍ ലതാഭവനില്‍ മധുസൂദന്‍ നായര്‍ എന്നിവര്‍ക്കെതിരേ പാലാ അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് ജഡ്ജി കെ.അനില്‍കുമാറാണ് വിധി പ്രസ്താവിച്ചത്.