മലയാളത്തിലെ പുതിയ ഇൻഡസ്ട്രി ഹിറ്റായി ‘മഞ്ഞുമ്മൽ ബോയ്സ്’. ജൂഡ് ആന്തണി സംവിധാനം ചെയ്ത ‘2018’ എന്ന ചിത്രത്തെയാണ് മഞ്ഞുമ്മൽ ബോയ്സ് മറികടന്നത്. ആഗോളതലത്തിൽ ഏറ്റവുമധികം കളക്ഷൻ നേടുന്ന മലയാളചിത്രമായി ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ് മാറിയത് റിലീസ് ചെയ്ത് മൂന്നാഴ്ചയ്ക്കുള്ളിലാണ്.