കോളേജ് അധ്യാപകർക്ക് കേരള സര്‍ക്കാരിൻ്റെ പുതുക്കിയ ഡി.എ ഉത്തരവില്‍ നഷ്ടമായത് 500 കോടിയോളം രൂപയാണെന്ന് കെ.പി.സി.ടി.എ . ഡി.എ.,യുടെ 2020 ജനുവരി മുതല്‍ 2024 മാര്‍ച്ച് വരെയുള്ള 51 മാസത്തെ കണക്കാണിത്.
കേന്ദ്ര നിരക്കിലെ ഡി.എ അനുവദിക്കാത്ത സാഹചര്യം കൂടി കണക്കിലെടുത്താൽ നഷ്ടത്തിൻ്റെ കണക്ക് ഇനിയും കൂടുമെന്ന് കെ.പി.സി.ടി.എ. സംസ്ഥാന പ്രസിഡൻറ് ആര്‍.അരുണ്‍കുമാര്‍ പറഞ്ഞു.
നിലവില്‍ ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്ന കേസുമായി സംഘടന മുന്നോട്ടുപോകുമെന്നും ഡി. എ. അവകാശമാണെന്നും കെ.പി.സി.ടി.എ. വ്യക്തമാക്കി.