ആറ്റിങ്ങൽ : അന്താരാഷ്ട്ര ബംധമുള്ള വൻ സംഘമാണ് കേരളത്തിലെ തീരദേശങ്ങൾ ലക്ഷ്യമിട്ട് യുവാക്കളെ റഷ്യയിലേക്ക് റിക്രൂട്ട് ചെയ്തതെന്നു വിവരം. ഇവരുടെ രീതി കായികശേഷിയുള്ള യുവാക്കളെ കണ്ടെത്തി ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്ത് വലയിലാക്കുന്നതാണ്.
ഉന്നതവിദ്യാഭ്യാസമില്ലാത്തവരെ തിരഞ്ഞു കണ്ടെത്തുന്ന ഈ സംഘം ഇവരിൽ നിന്നും വിസയ്ക്കായി വൻ തുകയുംഈടാക്കുന്നുണ്ട് . നിലവിൽ സി.ബി.ഐയ്ക്കാണ് കേസിൻ്റെ അന്വേഷണച്ചുമതല.
ഈ സംഘം ആദ്യം കബളിപ്പിച്ചത് ആറ്റിങ്ങൽ അഞ്ചുതെങ്ങിൽനിന്നുള്ള മൂന്നു യുവാക്കളെയാണ്. അഞ്ചുതെങ്ങ് സ്വദേശികളായ ടിനു(25), പ്രിൻസ്(24), വിനീത്(22) എന്നിവരെയാണ് ജനുവരി മൂന്നിനു സൂപ്പർമാർക്കറ്റിൽ സുരക്ഷാജീവനക്കാരുടെ ജോലിക്കാണെന്നു പറഞ്ഞു റഷ്യയിലേക്കു കൊണ്ടുപോയത്.