കണ്ണൂർ: കണ്ണൂരിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി. ചുഴലി ചാലിൽവയിലെ കോൺ​ഗ്രസ് ഓഫീസിൽവെച്ച് നടന്ന മണ്ഡലം കമ്മിറ്റി യോഗത്തിനിടയായിരുന്നു പ്രവർത്തകരുടെ തമ്മിൽത്തല്ല് അരങ്ങേറിയത്. എംപി ഫണ്ട് വിതരണവുമായി ബന്ധപ്പെട്ട വിഷയമാണ് പ്രവർത്തകർ തമ്മിലുള്ള കയ്യാങ്കളിയിൽ കലാശിച്ചത്. ഇരിക്കൂർ എംഎൽഎ സജീവ് ജോസഫ് ഉൾപ്പെടെ പങ്കെടുത്ത യോഗത്തിലായിരുന്നു തർക്കം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *