kerala news News

സംസ്ഥാനത്ത് ഇന്ന് മുതൽ ക്ഷേ​മ പെ​ൻ​ഷ​ൻ വി​ത​ര​ണം 

തി​രു​വ​ന​ന്ത​പു​രം: ഇന്ന് മുതൽ സം​സ്ഥാ​ന​ത്ത് ക്ഷേ​മ പെ​ൻ​ഷ​ൻ വി​ത​ര​ണം ചെ​യ്യും. വിതരണം നടക്കുക റം​സാ​ൻ, വി​ഷു ആ​ഘോ​ഷ​ത്തി​ന് മു​ന്നോ​ടി​യായി ര​ണ്ട് ഗ​ഡു​ക്ക​ളാ​യാ​ണ്. ലഭിക്കുക 3,200 രൂ​പ​വീ​ത​മാ​ണ്. ഒരു ഗഡു കഴിഞ്ഞ മാസം വിതരണം ചെയ്തിരുന്നു. ഇതോടെ, 4800 രൂ​പ​വീ​ത​മാ​ണ് ഓരോരുത്തർക്കും വി​ഷു, ഈ​സ്റ്റ​ർ, റം​സാ​ന്‍ കാ​ല​ത്ത് ഉറപ്പാക്കിയത്. കുടിശ്ശിക ഉണ്ടായിരുന്നത് ആ​റു​മാ​സ​ത്തെ ക്ഷേ​മ പെ​ന്‍​ഷ​നാ​യി​രു​ന്നു. മസ്റ്ററിങ് നടത്തിയ മുഴുവൻ പേർക്കും തുക ലഭിക്കും. അ​ക്കൗ​ണ്ടു ​വ​ഴി ബാ​ങ്ക് അ​ക്കൗ​ണ്ട് ന​മ്പ​ര്‍ നല്കിയവർക്കും, മറ്റുള്ളവർക്ക് സഹകരണസംഘങ്ങൾ വഴി നേരിട്ട് വീട്ടിലും പെൻഷൻ എത്തിക്കുന്നതായിരിക്കും. 

Leave a Reply

Your email address will not be published. Required fields are marked *