തിരുവനന്തപുരം: വൈദ്യുതി ഉപയോഗം റിക്കാർഡ് ഉയരത്തിലെത്തി നിൽക്കുന്ന ഈ അവസരത്തിൽ സംസ്ഥാനത്ത് തത്ക്കാലം ലോഡ് ഷെഡിംഗ് ഇല്ല. തീരുമാനമുണ്ടായത് ഇന്ന് വൈദ്യുതിവകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ്. സർക്കാർ കെ.എസ്.ഇ.ബിയോട് ബദല്‍മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാന്‍ ആവശ്യപ്പെട്ടു. കൊടുംചൂടിനാൽ ജനങ്ങൾ നട്ടംതിരിയുന്ന ഈ അവസരത്തിൽ ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തിയാല്‍ സർക്കാരിനെതിരേ ജനവികാരമുണ്ടാകാന് സാധ്യതയുണ്ട്. യോഗത്തിൽ അമിതമായ വൈദ്യുതി ഉപയോഗം മൂലം നിയന്ത്രണം വേണമെന്ന ആവശ്യവും അംഗീകരിച്ചില്ല. വൈദ്യുതിമന്ത്രി നിലവിലെ സ്ഥിതിഗതികള്‍ മുഖ്യമന്ത്രിയെ ധരിപ്പിക്കുന്നതായിരിക്കും. ശേഷം കെ.എസ്.ഇ.ബിയുടെ ബോർഡ് യോഗം മറ്റുമാർഗ്ഗങ്ങൾക്കായി ചേരും.
Related Articles
ഖര മാലിന്യ പരിപാലന പദ്ധതി: ലോകബാങ്ക് സംഘം ജില്ല സന്ദര്‍ശിച്ചു
കേരള ഖര മാലിന്യ പരിപാലന പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നതിന് ലോകബാങ്കിന്റെ സാമൂഹിക- ആശയവിനിമയ വിഭാഗങ്ങളുടെ വിദഗ്ദ്ധ സംഘം സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ നഗരസഭകള്‍ സന്ദര്‍ശിച്ചു.
സ്വർണക്കടത്തുകാരെ കരിപ്പൂർ വിമാനത്താവളത്തിൽ സഹായിച്ച മൂന്ന് ജീവനക്കാർ ഡി.ആർ.ഐയുടെ പിടിയിൽ
സ്വർണക്കടത്തുകാരെ കരിപ്പൂർ വിമാനത്താവളത്തിൽ സഹായിച്ച മൂന്ന് ജീവനക്കാർ ഡി.ആർ.ഐയുടെ പിടിയിൽ.
ഉഷ്ണതരംഗ സാധ്യത: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു
സംസ്ഥാനത്തെ ഉഷ്ണതരംഗ സാധ്യത വിലയിരുത്താൻ ദുരന്തനിവാരണ അതോറിറ്റിയുടെ യോ?ഗം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്നു. വിവിധ ജില്ലകളിലെ സാഹ?ചര്യം ജില്ലാ കളക്ടർമാർ വിശദീകരിച്ചു. പകൽ 11 മുതൽ വൈകുന്നേരം 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മത്സ്യതൊഴിലാളികൾ, മറ്റ് കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ മുതലായവർ ഇതിനനുസരിച്ച് ജോലി സമയം ക്രമീകരിക്കണം. മെയ് ആറ് വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദ്ദേശം Read More…