സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞ് 46,320 രൂപയായി. പത്തുരൂപയാണ് ഗ്രാമിന് കുറഞ്ഞത്.
തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ അടിസ്ഥാനശിലകളായ പോളിംഗ് സ്റ്റേഷനുകള്‍ വോട്ടര്‍സൗഹൃദമാക്കി അടിസ്ഥാനസൗകര്യങ്ങളും ഉറപ്പാക്കുമെന്ന് ജില്ല തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ല കലക്ടര്‍ എന്‍. ദേവിദാസ്. ഇതുസാധ്യമാക്കുന്നതിനായി പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചുവെന്നും അറിയിച്ചു. എവിടെയൊക്കെയാണ് പോളിംഗ് ബൂത്തുകള്‍, എന്തൊക്കയാണ് സൗകര്യങ്ങള്‍, വോട്ടര്‍ അസിസ്റ്റന്‍സ് ബൂത്ത് എവിടെ തുടങ്ങിയവ വ്യക്തമാക്കുന്ന അടയാളങ്ങള്‍ പോളിംഗ് സ്റ്റേഷനുകളില്‍ സ്ഥാപിക്കണം; ഇംഗ്ലീഷിലും മലയാളത്തിലും നീലയും വെള്ളയും നിറത്തില്‍. അക്ഷരങ്ങള്‍ക്ക് നിശ്ചിത വലുപ്പവും നിശ്ചയിച്ചിട്ടുണ്ട്. സ്കൂള്‍ കെട്ടിടങ്ങളുടെ ചുവരുകളില്‍ പോസ്റ്ററുകളും നോട്ടീസുകളും പതിപ്പിക്കുമ്പോള്‍ ജാഗ്രത പാലിക്കണം. തത്സ്ഥിതി നിലനിറുത്തിയാകണം പ്രവര്‍ത്തനം. Read More…
തിങ്കളാഴ്ച വരെ 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്. കടുത്ത ചൂടിന് സാധ്യതയുള്ളത് കൊല്ലം, പാലക്കാട്, തൃശൂർ, കോഴിക്കോട്, പത്തനംതിട്ട, കോട്ടയം, കണ്ണൂർ, തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളിലാണ്. ഈ ജില്ലകളിൽ പുറപ്പെടുവിച്ചിരിക്കുന്നത് ഒന്നാംഘട്ട അലർട്ടായ യെല്ലോ അലർട്ടാണ്. 39 ഡിഗ്രി സെല്‍ഷ്യസ് വരെ കൊല്ലം,പാലക്കാട് ജില്ലകളിലും, 38 ഡിഗ്രി സെല്‍ഷ്യസ് വരെ തൃശൂര്‍, കോഴിക്കോട് ജില്ലകളിലും, 37 ഡിഗ്രി സെല്‍ഷ്യസ് വരെ പത്തനംതിട്ട, കോട്ടയം, കണ്ണൂര്‍ ജില്ലകളിലും, 36 ഡിഗ്രി സെല്‍ഷ്യസ് വരെ Read More…