അങ്കമാലി: അങ്കമാലി കിടങ്ങൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ഇടഞ്ഞ ആനയെ ഏറെനേരത്തേ ശ്രമത്തിനൊടുവിൽ തളച്ചു. സ്ഥലത്തെത്തിയ ആർആർടി സംഘം മയക്കുവെടിവെച്ചാണ് ആനയെ തളച്ചത്. ആനയുടെ ചവിട്ടേറ്റ് ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
പ്രദേശത്തുണ്ടായിരുന്ന ലോറി ഡ്രൈവർ വിഷ്ണു എന്നയാളാണ് മരിച്ചത്. ക്ഷേത്രത്തിലെത്തിച്ച ആനയെ കുളിപ്പിക്കുന്നതിനിടെയാണ് വിരണ്ടത്. മയ്യനാട് അരുണിമ പാര്‍ത്ഥസാരഥിയെന്ന ആനയാണ് ഇടഞ്ഞത്.
രണ്ടാം പാപ്പാന് ഗുരുതരമായി പരിക്കേറ്റു. കൊല്ലം പുത്തന്‍പുരയ്ക്കല്‍ സ്വദേശി പ്രദീപിനെ അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
