കൊല്ലം: അമ്മയ്ക്ക് കൂട്ടിറിക്കാനായി ആശുപത്രിയിൽ എത്തിയ 15 കാരനെ രണ്ടാനച്ഛൻ ക്രൂരമായി മർദ്ദിച്ചതായി പരാതി. പുനലൂർ താലൂക്ക് ആശുപത്രിയിലായിരുന്നു സംഭവം.
വീട്ടമ്മ കാലിന് ചികിത്സ തേടിയാണ് പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിയത്. ഇവർക്ക് കൂട്ടിരിക്കുകയായിരുന്നു മകൻ എത്തിയത്. അമ്മയ്ക്ക് ചായ വാങ്ങാനായി കുട്ടി പുറത്തിറങ്ങുമ്പോൾ ആശുപത്രിയിൽ എത്തിയ രണ്ടാം പിതാവ് കുട്ടിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
അതേസമയം ഇതിനുമുമ്പും പലതവണ ഇയാൾ കുട്ടിയെ മർദ്ദിച്ചതായി അമ്മ പറയുന്നു.
