തിരുവനന്തപുരം വെമ്പായത്തെ ‘ഹാപ്പിലാൻഡ്’ അമ്യൂസ്മെൻ്റ് പാർക്കിൽ റൈഡ് തകർന്നുവീണ് അഞ്ച് പേർക്ക് പരിക്ക്.
റൈഡറിന്റെ വെൽഡിങ്ങ് പൊട്ടി വീണാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി . പരിക്ക് ഗുരുതരമല്ലെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. നാഗർകോവിൽ സ്വദേശികളായ മനോരതി (54), സീമണി (49), മാലിനി (49), ശ്യാം ഡാനിയേൽ(14), റോസ് (16) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവർ ഒരേ കുടുംബാംഗങ്ങളാണ്. ഇവരെ സമീപത്തുള്ള സെന്റ് ജോൺസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
