ജമ്മു: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ റോണിഷ സത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ പ്രതിശ്രുത വരനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്നു. യുവതി പങ്കുവെച്ച രണ്ട് വിഡിയോകൾക്ക് പിന്നാലെയായിരുന്നു ആത്മഹത്യാശ്രമം.
പ്രതിശ്രുത വരനായ പ്രശാന്ത് ശർമ്മ തനിക്കും കുടുംബത്തിനും നേരെ മാനസിക പീഡനവും വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സൃഷ്ടിച്ച് അപകീർത്തികരമായ പോസ്റ്റുകളും ചിത്രങ്ങളും പ്രചരിപ്പിച്ചുവെന്നും യുവതിയുടെ കുടുംബം ആരോപിക്കുന്നു.
ആത്മഹത്യയ്ക്ക് ശ്രമിച്ച ശേഷം റോണിഷയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യനില തൃപ്തികരമാണെന്നാണ് പുറത്തുവരുന്ന വിവരം.വ്യാജ അക്കൗണ്ടുകളുടെ ഉറവിടം കണ്ടെത്തുന്നതിൽ പോലും അന്വേഷണം മുന്നോട്ട് പോയിട്ടില്ലെന്നാണ് പറയുന്നത്.സംഭവം സോഷ്യൽ മീഡിയയിൽ വ്യാപക ചർച്ചയ്ക്ക് വഴിവെച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പരുകൾ – 1056, 0471- 2552056)
