പാലാ . ലോക പരിസ്ഥിതി ദിനം വിപുലമായ പരിപാടികളോടെ മാർ സ്ലീവാ മെഡിസിറ്റിയിൽ ആചരിച്ചു. പരിസ്ഥിതി പ്രവർത്തനങ്ങൾക്കു പ്രാമുഖ്യം നൽകി പ്രവർത്തിക്കുന്ന ആശുപത്രിയിൽ ഹരിതം ഈ ജന്മം എന്ന പദ്ധതിക്കും തുടക്കം കുറിച്ചു. ആശുപത്രിയിൽ ഓരോ മാസവും ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം അടിസ്ഥാനമാക്കി അതേ എണ്ണത്തിൽ തന്നെ വിവിധ പ്രദേശങ്ങളിൽ മരങ്ങൾ നട്ടു പരിപാലിക്കുന്ന ദീർഘകാല ഹരിത പദ്ധതിയാണ് നടപ്പാക്കുന്നത്. ഓരോ നവജാത ശിശുവിനും പ്രതീകാത്മകമായി ഒരു വൃക്ഷജീവൻ സമർപ്പിക്കുന്ന ഈ പദ്ധതി ജനനം മുതൽ ഹരിതഭാവി എന്ന ആശയത്തെ യാഥാർത്ഥ്യമാക്കുന്ന ഒരു ശ്രമമായി മാറ്റുകയാണ് ലക്ഷ്യമെന്നു ഉദ്ഘാടനം നിർവ്വഹിച്ച ആശുപത്രി മാനേജിംഗ് ഡയറക്ടർ ആൻഡ് സിഇഒ റവ.ഫാ.മാത്യു തെക്കേൽ പറഞ്ഞു. വൃക്ഷതൈയിൽ വെള്ളം നനച്ചു കൊണ്ടായിരുന്നു ഉദ്ഘാടനം. ഹോസ്പിറ്റൽ ഓപ്പറേഷൻസ്, പ്രൊജക്ട്സ്, ലീഗൽ & ലെയ്സൺ അസോ. ഡയറക്ടർ റവ.ഫാ.ജോസ് കീരഞ്ചിറ, ചീഫ് മെഡിക്കൽ സർവ്വീസസ് എയർകോമഡോർ ഡോ.പോളിൻ ബാബു,ഹോസ്പിറ്റൽ ഓപ്പറേഷൻസ് എ.ജി.എം അനൂപ് ചാക്കോ എന്നിവർ പ്രസംഗിച്ചു. പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി നടത്തിയ എക്സിബിഷൻ മത്സരത്തിൽ ആശുപത്രി നഴ്സിംഗ് ഓഫീസ് വിഭാഗം ഒന്നാം സ്ഥാനവും, ജിഡിഎ ടീം രണ്ടാംസ്ഥാനവും നേടി. പോസ്റ്റർ മത്സരത്തിൽ എൻ.ഐ.സി.യു വിഭാഗം ഒന്നാം സ്ഥാനവും എൻഡോസ്കോപ്പി വിഭാഗം രണ്ടാം സ്ഥാനവും നേടി.
ഫോട്ടോ ക്യാപ്ഷൻ
മാർ സ്ലീവാ മെഡിസിറ്റിയിൽ ലോക പരിസ്ഥിതി ദിനാചരണത്തോട് അനുബന്ധിച്ച് നടപ്പാക്കുന്ന ഹരിതം ഈ ജന്മം പദ്ധതിയുടെ ഉദ്ഘാടനം മാനേജിംഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ റവ.ഫാ.മാത്യു തെക്കേൽ നിർവ്വഹിക്കുന്നു. അസോസിയേറ്റ് ഡയറക്ടർമാരായ റവ ഫാ. ജോസ് കീരഞ്ചിറ, റവ ഡോ.ജോസഫ് കരികുളം, റവ.ഫാ.മാത്യു തുരുത്തിപ്പള്ളിൽ, ചീഫ് ഓഫ് മെഡിക്കൽ സർവീസസ് എയർ കോമഡോർ ഡോ പോളിൻ ബാബു തുടങ്ങിയവർ സമീപം
