sexually assaulted
Blog

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പല സ്ഥലങ്ങളിൽ കൂട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം: പഞ്ചായത്ത് അംഗത്തിനെതിരെ കേസ്

കുണ്ടറ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ അറസ്റ്റിലായ കൊറ്റങ്കര 21-ാം വാർഡ് അംഗം ടി. എസ്. മണിവർണനെതിരെ പീഡനത്തിന് കേസെടുത്തു. പെൺകുട്ടി കൊല്ലം ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കുണ്ടറ പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. പല സ്ഥലങ്ങളിൽ കൂട്ടിക്കൊണ്ടുപോയി ലൈംഗിക അതിക്രമത്തിന് ഇരയാക്കി എന്നാണ് പെൺകുട്ടിയുടെ മൊഴി.

മണിവർണൻ പെൺകുട്ടി പഠിച്ചിരുന്ന സ്കൂളിൽ നാടക അധ്യാപകനായി എത്തി പെൺകുട്ടിക്ക് സമ്മാനങ്ങൾ നൽകിയും ഭീഷണിപ്പെടുത്തിയും ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന മാതാവിന്റെ പരാതിയിൽ അറസ്റ്റിലായ മണിവർണൻ റിമാൻഡിലാണ്. മണിവർണന്റെയും പെൺകുട്ടിയുടെയും മൊബൈൽ ഫോണിലെ കോൾ റെക്കോർഡ് പരിശോധിച്ച പൊലീസ് രാത്രി 12 മണിക്ക് ശേഷം ഉൾപ്പെടെയുള്ള 1000 ഓളം വിളികൾ നടത്തിയതായി കണ്ടെത്തിയിരുന്നു.

ഇത് പോക്സോ നിയമത്തിലെ സമൂഹമാധ്യമം വഴി കുട്ടികളെ ശല്യപ്പെടുത്തുന്ന വകുപ്പിന്റെ പരിധിയിൽ ഉൾപ്പെടുന്നതിനാൽ ആണ് അറസ്റ്റ് ചെയ്തു ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. കേസിൽ കൂടുതൽ അന്വേഷണം ആവശ്യം ആണെന്നും കൂടുതൽ തെളിവ് ശേഖരിക്കുന്നതിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്നും പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *