skull and bones
Local news

മീന്‍മുട്ടിയില്‍ നിന്ന് പുരുഷൻ്റെതെന്ന് കരുതുന്ന തലയോട്ടിയും അസ്ഥികളും കണ്ടെത്തി

കുളത്തൂപ്പുഴ: പുരുഷൻ്റെതെന്നു കരുതുന്ന തലയോട്ടിയും അസ്ഥികളും കല്ലട ഡാമിൻ്റെ ജലസംഭരണിയോടുചേര്‍ന്നുള്ള മീന്‍മുട്ടി വനപ്രദേശത്തുനിന്നു കണ്ടെത്തി. ജലാശയത്തിനു മറുകരയിലുള്ള വനത്തോടു ചേര്‍ന്ന് തലയോട്ടി കണ്ട് പോലീസിനെ വിവരമറിയിച്ചത് വേനല്‍ കടുത്ത് ജലനിരപ്പ് താഴ്ന്നതോടെ ജലസംഭരണിയില്‍നിന്നു മത്സ്യബന്ധനത്തിനു പോയവരാണ്. തുടർന്ന് കുളത്തൂപ്പുഴ പോലീസ് ജലസംഭരണിയിലൂടെ വനംവകുപ്പിൻ്റെ ബോട്ടെത്തിച്ച് സ്ഥലത്തെത്തി തിരച്ചിൽ നടത്തി. തിരച്ചിലിൽ അസ്ഥികൂടത്തിൻ്റെ ഭാഗങ്ങളും വസ്ത്രങ്ങളുടെ അവശിഷ്ടവും ഇയാള്‍ ധരിച്ചിരുന്നതെന്നു കരുതുന്ന ഏലസുപോലുള്ള വസ്തുവും കണ്ടെത്തി. ദ്രവിച്ചുണങ്ങിയ തുണി അരികിലുള്ള മരത്തിൻ്റെ കൊമ്പിൽ കണ്ടെത്തിയതിനാൽ തൂങ്ങിമരിച്ചതാകാമെന്ന് സംശയമുള്ളതായി പോലീസ് അറിയിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *