കൊച്ചി: അഭിമന്യു വധക്കേസിലെ സുപ്രധാന രേഖകള്‍ വിചാരണ കോടതിയില്‍ നിന്നും കാണാതായ സംഭവത്തില്‍ ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷന് (ഡിജിപി) അന്വേഷണവും ആഭ്യന്തര അന്വേഷണവും തുടങ്ങി. രേഖകള്‍ നഷ്ടമായതില്‍ വന്ന വീഴ്ച ആര്‍ക്കാണെന്ന തരത്തിലുള്ള അന്വേഷണമാകും ഇതിന്റെ ഭാഗമായി നടക്കുക.
അതിനിടെ കാണാതായ രേഖകള്‍ പുന:സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി കൈവശമുള്ള പകര്‍പ്പുകള്‍ വിചാരണ കോടതിക്ക് കൈമാറുന്ന നടപടികളും ആരംഭിച്ചിട്ടുണ്ട്. കേസ് ഈ മാസം 18ന് പരിഗണിക്കുമ്പോഴാകും രേഖകള്‍ കൈമാറുക.