കൊച്ചി കാമ്പസ് ഫ്രണ്ടുകാരും എസ് ഡി. പി.ഐ ഗുണ്ടകളും മൃഗീയമായി കൊല ചെയ്ത മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ വിദ്യാർത്ഥി അഭിമന്യുവിന്റെ കേസ്സിലെ പ്രധാനപ്പെട്ട രേഖകൾ വിചാരണക്കോടതിയിൽ നിന്നും കാണാതായത് പേടിപ്പെടുത്തുന്നതാണ് ഇത് കേസ്റ്റ് അട്ടിമറിക്കാൻ എസ്.ഡി. പി.ഐ ഉം സി പി എമ്മും നടത്തിയ ഗൂഢാലോചനയുടെ ഫലമാണ്. ഇതുപോലെ പൂക്കോട് വെറ്റിനറി സർവ്വകലാശാല വിദ്യാർത്ഥി സിദ്ധാർഥിന്റെ കേസ്സന്വേഷണവും പോലീസും സി പി എം നേതാക്കളും ചേർന്ന് അട്ടിമറിക്കുമെന്ന് ബി ജെ പി സംസ്ഥാന വക്താവ് അഡ്വ. ടി.പി. സിന്ധുമോൾ അഭിപ്രായപ്പെട്ടു
ബിജെപി മഹിളാ മോർച്ച ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ
കേരളം ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും പൈശാചിക കൊലപാതകമായിരുന്നു പൂക്കോട് സർവ്വകാലശാലയിൽഎസ്.എഫ്.ഐ നടപ്പിലാക്കിയത്. സിദ്ധാർഥിന് നീതി ലഭിക്കണമെങ്കിൽ കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ബിജെപി ജില്ലാ ഓഫീസിൽ നടന്ന യോഗത്തിൽ മഹിളാ മോർച്ച ജില്ലാ പ്രസിഡണ്ട് . ലേഖാ നായിക് അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രഭാരി എം. എം ഉല്ലാസ്കുമാർ, സംസ്ഥാന സെക്രട്ടറി സ്മിത മേനോൻ, ജില്ലാ ജന. സെക്രട്ടറിമാരായ സുനിത സജീവ്, പ്രീപ്തി രാജ് എന്നിവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *