സ്വന്തം പാർലമെന്റ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചൂട് വിട്ടു മാറുന്നതിനു മുന്നേ തന്നെ തെലങ്കാനയിലെ ചേവല്ല പാർലമെന്റ് മണ്ഡലത്തിൽ തെരെഞ്ഞെടുപ്പിന് ചുക്കാൻ പിടിക്കുകയാണ് എറണാകുളത്തെ യു ഡി എഫ് സ്ഥാനാർഥി ഹൈബി ഈഡൻ. എ ഐ സി സിയുടെ പ്രത്യേക നിരീക്ഷകനായാണ് ഹൈബി തെലുങ്കാനയിലെത്തിയത്. എൻ എസ് യു ഐ അഖിലേന്ത്യാ അധ്യക്ഷൻ ആയിരുന്ന ഹൈബിയുടെ പരിചയ സമ്പന്നത മണ്ഡലത്തിൽ കോൺഗ്രസിന് ഏറെ ഗുണം ചെയ്യുമെന്ന് ഉറപ്പാണ്.പാർലമെന്റിൽ ഹൈബിയുടെ സഹപ്രവർത്തകനായ ഡോ.രഞ്ജിത്ത് റെഡ്ഢിയാണ് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി. നിലവിലെ Read More…
Author: admin
കോണ്‍ഗ്രസിന്റെ കാര്യം പത്മജ നോക്കേണ്ടായെന്ന് കെ.മുരളീധരന്
കെ.മുരളീധരന് ബി.ജെ.പി. നേതാവും സഹോദരിയുമായ പത്മജ വേണുഗോപാലിനെതിരേ വിമര്‍ശനവുമായി രംഗത്തെത്തി.
ഉഷ്ണതരംഗ ഭീഷണി – തൊഴിലിടങ്ങളില്‍ വ്യാപക പരിശോധന
സംസ്ഥാനത്ത് ഉഷ്ണതരംഗ ഭീഷണി നില നില്‍ക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ തൊഴില്‍ വകുപ്പ് വ്യാപക പരിശോധന നടത്തി.
മേഖല തിരിച്ചുളള വൈദ്യുതി നിയന്ത്രണം ഫലം കണ്ടു,സംസ്ഥാനത്ത് പ്രതിദിന വൈദ്യുതി ഉപയോഗത്തിൽ നേരിയ കുറവ്
സംസ്ഥാനത്ത് പ്രതിദിന വൈദ്യുതി ഉപയോഗത്തിൽ നേരിയ കുറവ്.
റേഷൻ കടകളുടെ പ്രവർത്തന സമയം പുനഃക്രമീകരിച്ചു: ഉഷ്ണതരംഗം
സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തന സമയം ഉഷ്ണ തരംഗ സാഹചര്യം കണക്കിലെടുത്ത് പുനഃക്രമീകരിച്ചു.
കൊച്ചിയിൽ കെട്ടിട നിർമ്മാണത്തിനിടെ അപകടം. നാലുപേർക്ക് പരിക്ക്
കൊച്ചി സ്‌മാർട്ട് സിറ്റിയിലെ കെട്ടിടത്തിൽ പെയിന്റിംഗിനായി നിർമിച്ച ഇരുമ്പ് ഫ്രെയിം തകർന്നുവീണു. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു.ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇതിൽ ഒരാളുടെ നിലഗുരുതരമാണ്. രാവിലെ ഒമ്പതരയോടെയാണ് അപകടം. നാല് തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. ഫയർ ഫോഴ്‌സും പോലീസും സ്ഥലത്തെത്തിയാണ് ഇവരെ പുറത്തെടുത്തത്. ഇതരസം സ്ഥാന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം.
കേരളതീരത്ത് ഇന്ന് ഓറഞ്ച് അലേര്‍ട്ട്; അതിതീവ്ര തിരമാലയ്ക്കും സാധ്യത
കള്ളക്കടല്‍ പ്രതിഭാസത്തെ തുടര്‍ന്ന് കേരളതീരത്തും തെക്കന്‍ തമിഴ്‌നാട് തീരത്തും ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.
കൊച്ചി സ്മാർട് സിറ്റിയിൽ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുവീണു; ഒരാള്‍ മണ്ണിനടിയില്‍പ്പെട്ടു
നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണ് അപകടം.
കേരള തീരത്തെ റെഡ് അലർട്ട് പിൻവലിച്ചു
തിരുവനന്തപുരം: വെള്ളിയാഴ്ച കേരളതീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി ദേശീയ സമുദ്രസ്ഥിതി പഠനഗവേഷണ കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് പിന്‍വലിച്ചു. ഓറഞ്ച് അലര്‍ട്ട് മുന്നറിയിപ്പ് പുറത്തിറക്കി. നൽകിയിരിക്കുന്ന നിർദേശം അതിജാഗ്രത തുടരണമെന്നാണ്. കേരളതീരത്ത് ഇന്ന് രാത്രി എട്ടോടെ കടലാക്രമണ സാധ്യതയുണ്ടെന്നും മത്സ്യബന്ധനത്തിന് പോകുന്നവരും തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരും അതീവജാഗ്രത പാലിക്കണമെന്നുമാണ്.
കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിൻവലിച്ചു
തിരുവനനന്തപുരം: സംസ്ഥാനത്ത് നിലനിന്നിരുന്ന കൊടും ചൂട് കുറയുന്നു. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ച ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചു. തിങ്കളാഴ്ച വരെ താപനില രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ വർധിക്കുമെന്നും മുന്നറിയിപ്പുണ്ട്.അതേസമയം, പന്ത്രണ്ട് ജില്ലകൾക്ക് നൽകിയിരിക്കുന്ന യെല്ലോ അലർട്ട് തുടരും.കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കേരള തീരത്തെ റെഡ് അലർട്ട് പിൻവലിച്ചു. ഓറഞ്ച് അലർട്ടാണ് കേരള തീരത്ത് പ്രഖ്യാപിച്ചിട്ടുള്ളത്. രാത്രി എട്ട് മണിയോടെ കേരളാ തീരത്ത് കടലാക്രമണ സാധ്യതയെന്നും മുന്നറിയിപ്പ്.